ചാ​രാ​യ​വും കോ​ട​യും പി​ടി​കൂ​ടി: യു​വാ​വ് അ​റ​സ്റ്റി​ൽ
Friday, August 1, 2025 11:21 PM IST
തു​റ​വൂ​ർ: വീ​ട്ടി​ൽ ചാ​രാ​യ​വും കോ​ട​യും സൂ​ക്ഷി​ച്ച​യാ​ളെ കു​ത്തി​യ​തോ​ട് അ​സി.​ എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സ​ബി​നേ​ഷ് ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ർ​ഡ് ആ​ശാ​രി​പ​റ​മ്പ് ശ​ര​ത് (34) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ താ​മ​സി​ക്കു​ന്ന വീ​ട്ടി​ൽനി​ന്നു പു​ല​ർ​ച്ചെ പു​ക​യോ​ടൊ​പ്പം വാ​റ്റ് ചാ​രാ​യ​ത്തിന്‍റെ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ട​താ​യു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

എ​ക്സൈ​സ് ഷാ​ഡോ വി​ഭാ​ഗം ര​ഹ​സ്യനീ​ക്കം ന​ട​ത്തി വീ​ട് വ​ള​യു​ക​യാ​യി​രു​ന്നു. വി​ശ്വ​സ്ത​രാ​യ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് ചാ​രാ​യം കു​പ്പി​ക​ളി​ലാ​ക്കി ഇ​യാ​ൾ വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്ന​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​ഞ്ച് ലി​റ്റ​ർ വാ​റ്റ് ചാ​രാ​യ​വും നാ​ല്പ​ത് ലി​റ്റ​ർ കോ​ട​യും ഗ്യാ​സ് അ​ടു​പ്പും വാ​റ്റുപ​ക​ര​ണ​ങ്ങ​ളും പി​ടി​കൂ​ടി.

ചേ​ർ​ത്ത​ല മ​ജി​സ്ട്രേട്ട് കോ​ട​തി മു​മ്പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ വി.​കെ. വി​പി​ൻ, എം.​ഡി. വി​ഷ്ണുദാ​സ്, പി.​ജി. ബി​പി​ൻ, എ​സ്.​എ​ൻ. സ​ന്തോ​ഷ്, എം. ​അ​നി​ത എ​ന്നി​വ​ർ എ​ക്സൈ​സ് സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.