ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർടിസി ബ​സി​ന് നേ​രേ ആ​ക്ര​മ​ണം: ര​ണ്ടു​പേ​ർ പി​ടി​യി​ൽ
Saturday, August 2, 2025 12:03 AM IST
കാ​യം​കു​ളം: ദേ​ശീ​യ​പാ​ത​യി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് നേ​രേ ആ​ക്ര​മ​ണം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ര​ണ്ടു​പേ​ർ പോ​ലീ​സ് പി​ടി​യി​ലാ​യി.​ ക​ണ്ട​ല്ലൂ​ർ കൊ​ച്ചു​പ​റ​മ്പി​ൽ വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന
മു​തു​കു​ളം വ​ട​ക്ക് ചേ​പ്പാ​ട് ക​ന്നി​മേ​ൽ ഷ​ജീ​ന മ​ൻ​സി​ൽ ഷാ​ജ​ഹാ​ൻ (39), മു​തു​കു​ളം തെ​ക്ക് ചി​റ്റേ​ഴ​ത്ത് വീ​ട്ടി​ൽ ശ​ര​ത് (ആ​ന​ശ​ര​ത്ത്-35) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ചി​ല്ല് ഹെ​ൽ​മറ്റുകൊ​ണ്ട് അ​ടി​ച്ചുപൊ​ട്ടി​ച്ച പ്ര​തി​ക​ളെ അ​റ​സ്റ്റ്‌ ചെ​യ്തു.​

ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽനി​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തു​ക​യാ​യി​രു​ന്ന കെ​എ​സ്ആ​ർടി​സി ഓ​ർ​ഡി​ന​റി ബ​സിനുനേരേയായിരുന്നു ആക്രമണം. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​രു മ​ണി​യോ​ടെ​ കാ​യം​കു​ളം കൊ​റ്റു​കു​ള​ങ്ങ​ര ഭാ​ഗ​ത്താണ് ആ​ക്ര​മ​ണം

നടത്തിയത്.​ സൈ​ഡ് കൊ​ടു​ത്തി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ബൈ​ക്കി​ൽ വ​ന്ന സം​ഘം ഹെ​ൽ​മ​റ്റ് വ​ലി​ച്ചെ​റി​ഞ്ഞ് ബ​സിന്‍റെ മു​ൻ​വ​ശ​ത്തെ ചി​ല്ല് ത​ക​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ബ​സ് ഡ്രൈ​വ​ർ​ക്കും യാ​ത്ര​ക്കാ​ർ​ക്കും പ​രി​ക്കേ​റ്റി​രു​ന്നു. ക​ന​ക​ക്കു​ന്ന് പൊ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

പി​ടി​യി​ലാ​യ ആ​ന ശ​ര​ത്ത് ക​ന​ക​ക്കു​ന്ന്, ക​രീ​ല​ക്കു​ള​ങ്ങ​ര, തൃ​ശൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യും കാ​പ്പ നി​യ​മപ്ര​കാ​രം ന​ട​പ​ടി നേ​രി​ട്ടി​ട്ടു​ള്ള​യാ​ളു​മാ​ണെന്നും, ഷാ​ജ​ഹാ​ൻ ക​രീ​ല​ക്കു​ള​ങ്ങ​ര പോലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.