കോ​ള​ജ് അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധി​ച്ചു
Friday, August 1, 2025 11:21 PM IST
അ​മ്പ​ല​പ്പു​ഴ: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ർ​ക്കു​വാ​ൻ സ​ർ​വക​ലാ​ശാ​ല ചാ​ൻ​സല​ർ കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ ശ്ര​മി​ക്കു​ന്നുവെന്നാ​രോ​പി​ച്ച് കോ​ള​ജ് അ​ധ്യാ​പ​ക​ർ പ്ര​തി​ഷേ​ധി​ച്ചു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കേ​ര​ള ഗ​വ. കോ​ള​ജ് ടീ​ച്ചേ​ഴ്സ് (എ​കെ​ജി​സി​ടി) സം​ഘ​ടി​പ്പി​ച്ച ജി​ല്ലാത​ല പ്ര​തി​ഷേ​ധം എ​ച്ച്. സ​ലാം എം ​എ​ൽഎ ​ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മ്പ​ല​പ്പു​ഴ ഗ​വ. കോ​ള​ജി​ന് സ​മീ​പം സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​ദ​സി​ൽ എ​കെജി​സിടി ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ഹ​യ​ർ​ന്നി​സ അ​ധ്യ​ക്ഷ​യാ​യി.

സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​വി​നു ഭാ​സ്ക​ർ, സം​സ്ഥാ​ന പ്ര​വ​ർ​ത്ത​കസ​മി​തി അം​ഗം ഡോ. ​ര​ഞ്ജി​ത് മോ​ഹ​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​എ​ൻ.ജെ. ​അ​ഗ​സ്റ്റി​ൻ, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ഡോ. ​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്രസംഗി​ച്ചു.