എടത്വ: കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിലടച്ചതില്‍ പ്രതിഷേധിച്ച് എടത്വ ഫൊറോനായിലെ യുവദീപ്തി-എസ്എംവൈഎം, കത്തോലിക്ക കോണ്‍ഗ്രസ്, മാതൃ-പിതൃ വേദി, മിഷന്‍ലീഗ് എന്നീ സംഘടനകളുടെ ആഭിമുഖ്യത്തില്‍ റാലിയും പ്രതിഷേധ സായാഹ്നവും സംഘടിപ്പിച്ചു. എടത്വ സെന്റ് ജോര്‍ജ് ഫൊറോനാ പള്ളിയില്‍നിന്ന് ആരംഭിച്ച റാലി എടത്വ സെന്‍ട്രല്‍ ജംഗ്ഷനില്‍ എത്തിച്ചേരുകയും തുടര്‍ന്ന് പ്രതിഷേധ സമ്മേളനം ചേരുകയുമായിരുന്നു. എടത്വ ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തൂക്കാരന് ഉദ്ഘാടനം ചെയ്തു.
ആലപ്പുഴ: ഭാരതത്തെ ഭാരതമാക്കി മാറ്റിയത് ക്രിസ്ത്യാനികളാണെന്നുള്ള സത്യം കന്യാസ്ത്രീ മാരെ അറസ്റ്റ് ചെയ്തവർ വിസ്മരിക്കുകയാണെന്ന് കത്തോലിക്ക കോൺഗ്രസ് ആലപ്പുഴ ഫൊറോന സമിതി യോഗം ആരോപി ച്ചു. ഭാരതത്തിന്റെ ഒരറ്റം മുതൽ മറ്റേ യറ്റം വരെ വിദ്യാഭ്യാസ പുരോഗതിക്കും നിരന്തരമായ സംഭാവനകൾ ചെയ്യുന്ന ക്രൈസ്തവസമൂഹത്തെ നാണംകെടുത്താനും അവർ ചെയ്യുന്ന നന്മകളെ ഇല്ലാതാക്കി കാണിക്കാനുമുള്ള ശ്രമമാണ് വർഗീയവാദികൾ നടത്തുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ആലപ്പുഴ ഫൊറോന പ്രസിഡന്റ് ദേവസ്യ പുളിക്കാശേരി അധ്യക്ഷത വഹിച്ച യോഗത്തിൽ അതിരൂപത സെക്രട്ടറി സെബാസ്റ്റ്യൻ വർഗീസ്, ജെസി ആന്റണി, ഫൊറോന ജനറൽ സെക്രട്ടറി ഷാജി പോൾ ഉപ്പൂട്ടിൽ, ടോമിച്ചൻ മേത്തശേരി, ടോമി കടവൻ, ജോഷിമോൻ വി. ജെ. തുടങ്ങിയവർ പ്രസംഗിച്ചു.
മങ്കൊമ്പ്: കുട്ടനാട് എക്യുമെനിക്കൽ ഫോറം കിടങ്ങറയിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചു. രക്ഷാധികാരി ഫാ. ജോസ് തറപ്പുതൊട്ടിയിൽ ഉദ്ഘാടനം ചെയ്തു. ജോസി ഡൊമിനിക് അധ്യക്ഷത വഹിച്ചു. ഡയറക്ടർ ഫാ.
ജോസഫ് കട്ടപ്പുറം ആമുഖ സന്ദേശം നൽകി. എകെസിസി അതിരൂപതാ പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ വിഷയാവതരണം നടത്തി. ഇൻഫാം ഡയറക്ടർ ഫാ. തോമസ് താന്നിയത്ത്, ഫാ. സിറിൾ ചേപ്പില, ഫാ. ജോസഫ് കുറിയന്നുർപറമ്പിൽ, ഷിബു ലുക്കോസ്, സന്തോഷ് കട്ടപ്പുറം, ജോജി ചേപ്പില തുടങ്ങിയവർ പ്രസംഗിച്ചു.
ചേർത്തല: മുട്ടം സെന്റ് മേരീസ് പാരിഷ് ഫാമിലി യൂണിയന്റെ നേതൃത്വത്തിൽ ചേർത്തല നഗരത്തിൽ പ്രതിഷേധ റാലിയും സായാഹ്ന ധർണയും നടത്തി. മുനിസിപ്പൽ മൈതാനയിൽ നടന്ന ധർണ മുട്ടം ഫൊറോനാ വികാരി ഫാ. ജോഷി വേഴപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. അസിസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമാകുലേറ്റ് അസി. മദര്‍ ജനറല്‍ സിസ്റ്റര്‍ റെജീസ് മേരി, സിസ്റ്റർ റോസ് ഫ്രാൻസിസ്, റോക്കി എം. തോട്ടുങ്കൽ, ഫാമിലി യൂണിയൻ വൈസ് ചെയർമാൻ സാബു ജോൺ പാലയ്ക്കൽ, ജനറൽ സെക്രട്ടറി ജോമോൻ കണിശേരി, കൈക്കാരന്മാരായ അഗസ്റ്റിൻ ചെറുമിറ്റം, അഡ്വ. ജാക്സൺ മാത്യു, ബേബി ജോൺ, വി.കെ ജോർജ്, മനോജ് മാളിയേക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
അമ്പലപ്പുഴ: കന്യാസ്ത്രീകൾക്ക് നേരേ നടക്കുന്നത് ബിജെപി സർക്കാരിന്റെ ഭരണകൂട ഭീകരതയാണെന്ന് ലാറ്റിൻ ഫ്രറ്റേണിറ്റി കോൺഗ്രസ്. സംഭവത്തിൽ പ്രതിഷേധിച്ചു സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ദീപം തെളിച്ചുപ്രകടനം നടത്തി. സംസ്ഥാന അധ്യക്ഷൻ ഡോ. കെ.എസ്. മനോജ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടെൻസൺ ജോൺകുട്ടി, സോളമൻ അറയ്ക്കൽ, പി.ജെ. വിൽസൺ, പ്രിറ്റി തോമസ്, തോമസ് കണ്ടത്തിൽ, നെൽസൺ മാണിയപ്പൊഴി, സുജ അനിൽ, വിൻസന്റ് വെളിയിൽ, തോമസ് കുര്യൻ, സാജൻ തുടങ്ങിയവർ നേതൃത്വം നൽകി.
ചേർത്തല: ഫ്രണ്ട്സ് ഓഫ് തങ്കി ചാരിറ്റബിൾ ട്രസ്റ്റ് പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡന്റ് തമ്പി ചക്കുങ്കൽ അധ്യക്ഷത വഹിച്ചു. റ്റി.ഡി. മൈക്കിൾ, ജോസ് ബാബു കോതാട്ട്, പീറ്റർ വടക്കേമുറി, തങ്കച്ചൻ കുന്നുംപുറത്ത്, അഭിലാഷ് വള്ളോംതയ്യിൽ, ജാക്സൺജോർജ് ചെറിയതയിൽ, ചാക്കോ പള്ളിപ്പറമ്പിൽ, അലക്സ് കല്ലുവീട്ടിൽ, സജി വടക്കേമുറി, സിജോ ജോയി അഴിക്കൽ എന്നിവർ പ്രസംഗിച്ചു.
ആലപ്പുഴ: ആര്‍ജെഡി ആലപ്പുഴ ജില്ലാ കമ്മിറ്റി യോഗം പ്രതിഷേധിച്ചു. അക്രമങ്ങള്‍ക്കെതിരേയുള്ള ബഹുജന സമരപരിപാടികളില്‍ പങ്കെടുക്കുന്നതിന് ആര്‍ജെഡി പ്രവര്‍ത്തകരെ യോഗം ആഹ്വാനം ചെയ്തു. പ്രസിഡന്റ് സാദിഖ് എം. മാക്കിയില്‍ അധ്യക്ഷത വഹിച്ചു. ശശിധരപ്പണിക്കര്‍, മോഹന്‍ സി. അറവന്തറ, ഗിരീഷ് ഇലഞ്ഞിമേല്‍, അനിരാജ് ആര്. മുട്ടം, പി.ജെ. കുര്യന്, ജോണ്സണ് എം. പോള്‍ തുടങ്ങിയവർ പ്രസംഗിച്ചു.
ചേര്‍ത്തല: യൂത്ത് കോൺഗ്രസ് ചേർത്തല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്തിൽ ചേർത്തല മുനിസിപ്പാലിറ്റിയുടെ മുന്നിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി എസ്. ശരത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് ആര്. രവിപ്രസാദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല്‍ സെക്രട്ടറി സി.ഡി. ശങ്കര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.പി. വിമല്‍, അരുണ്‍ സുരേന്ദ്രന്, ശിവമോഹനന്, വിഷ്ണു വയലാര്‍, അജയ് കൃഷ്ണന്, ടോമി മുല്ലപ്പള്ളി, റെജിന്‍ തുടങ്ങിയര്‍ പ്രസംഗിച്ചു.
കുട്ടനാട്: യുഡിഎഫ് കുട്ടനാട് നിയോജകമണ്ഡലം കമ്മിറ്റി ആരോപിച്ചു. ഇന്ത്യൻ ഭരണഘടന അനുവദിക്കുന്ന മതസ്വാതന്ത്ര്യം പൗരന്മാരുടെ അവകാശമാണെന്നിരിക്കേ അതിനെ ചോദ്യം ചെയ്യുന്ന നടപടിയാണിത്. ഛത്തീസ്ഗഡിലുണ്ടായ അക്രമത്തിനെതിരേ ദേശീയതലത്തിൽ കോൺഗ്രസ് നടത്തുന്ന പോരാട്ടങ്ങൾക്ക് കുട്ടനാട് യുഡിഎഫ് കമ്മിറ്റി പിന്തുണയറിയിക്കുന്നതായി നിയോജകമണ്ഡലം ചെയർമാൻ ജോസഫ് ചേക്കോടൻ, കൺവീനർ തങ്കച്ചൻ വാഴച്ചിറ എന്നിവർ പറഞ്ഞു.
നടുഭാഗം: കന്യാസ്ത്രീമാരെ അന്യായമായി തടങ്കലിലാക്കിയതിനെതിരേ സിപിഎമ്മിന്റെ നേതൃത്വത്തിൽ നടുഭാഗത്ത് പ്രതിഷേധ ജാഥയും യോഗവും നടത്തി. നടുഭാഗം കൊണ്ടാക്കലിൽനിന്ന് ആരംഭിച്ച ജാഥ ചമ്പക്കുളം ബസ് സ്റ്റാൻഡിൽ സമാപിച്ചു. എൻ.എസ്. ശ്രീകുമാർ, എൻ.കെ. രഘുനാഥ്, കെ.ബി. ജയകുമാർ, ജി. ജയ്മോൾ, എസ്. ഷാജിമോൻ, കെ.പി. അനിയപ്പൻ, വിനീത് ഗോപാൽ, ലാലിച്ചൻ ജോസഫ്, പി.വി. ഉത്തമൻ, പി.വി. വേണുഗോപാൽ എന്നിവർ പ്രസംഗിച്ചു.
ചേര്‍ത്തല: ഡിവൈഎഫ്ഐ കഞ്ഞിക്കുഴി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും പ്രതിഷേധ ജ്വാലയും സംഘടിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി ആർ. അശ്വിൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ബിനീഷ് വിജയൻ അധ്യക്ഷത വഹിച്ചു. വി. ശ്രീകാന്ത്, അരുൺബാബു, അന്നപൂർണ, അഖിൽ അരവിന്ദ്, സി. സുരേഷ്, എൻ.ഡി. ഷിമ്മി, ലിജിൻ എന്നിവര്‍ പ്രസംഗിച്ചു.
മുട്ടാര്‍: കേരള കോണ്‍ഗ്രസ് മുട്ടാര്‍ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം സംസ്ഥാന ജനറല്‍ സെക്രട്ടറി തോമസുകുട്ടി മാത്യു ചീരംവേലില്‍ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് തോമസ് സി. ജോസഫ് ചിറയില്‍പറമ്പില്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗം ബിന്‍സി ഷാബു, മാത്യു എം. വര്‍ഗീസ് മുണ്ടയ്ക്കല്‍, ചാച്ചപ്പന് മാവേലിത്തുരുത്തേല്, ജോര്‍ജ് തോമസ് മണലില്‍, സണ്ണി തോമസ് ചെമ്പിലകം, എ.സി. വിജയപ്പന്, എ.ഡി. അലക്സാണ്ടര്‍ ആറ്റുപ്പുറം, ബാബു പാക്കള്ളി, ലാലേഷ് സി. വിജയന് എന്നിവര്‍ പ്രസംഗിച്ചു.