മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു
Sunday, August 3, 2025 6:21 AM IST
ആ​ല​പ്പു​ഴ: ഉ​ൾ​നാ​ട​ൻ മ​ത്സ്യ​സ​മ്പ​ത്ത് വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ മു​ഖ്യ​മ​ന്ത്രി​യു​ടെ 12 ഇ​ന പ​രി​പാ​ടി​ക​ളി​ല്‍ ഉ​ൾ​പ്പെ​ടു​ത്തി ന​ട​പ്പി​ലാ​ക്കു​ന്ന പൊ​തു​കു​ള​ങ്ങ​ളി​ലെ മ​ത്സ്യ​കൃ​ഷി പ​ദ്ധ​തി പ്ര​കാ​രം ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ പ​രി​ധി​യി​ൽ കൊ​റ്റം​കു​ള​ങ്ങ​ര വാ​ര്‍​ഡി​ലെ ന​ഗ​ര​സ​ഭ പൊ​തു​കു​ള​മാ​യ പാ​ല​ക്കു​ളം പൊ​തു​കു​ള​ത്തി​ൽ മ​ത്സ്യ​ക്കു​ഞ്ഞു​ങ്ങ​ളെ നി​ക്ഷേ​പി​ച്ചു. പൊ​തു​കു​ള​ങ്ങ​ളി​ലെ മ​ത്സ്യ​കൃ​ഷി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ കെ.​കെ. ജ​യ​മ്മ നി​ര്‍​വ​ഹി​ച്ചു. ക​ട്‌ല, രോ​ഹു, ഗ്രാ​സ് കാ​ര്‍​പ്പ് എ​ന്നീ ഇ​ന​ത്തി​ല്‍​പ്പെ​ട്ട 5000 മ​ത്സ്യ​ക്കുഞ്ഞു​ങ്ങ​ളെ​യാ​ണ് നി​ക്ഷേ​പി​ച്ച​ത്.

കൊ​റ്റം​കു​ള​ങ്ങ​ര അ​ദ്വൈ​തം കു​ടും​ബ​ശ്രീ യൂ​ണി​റ്റി​നാ​ണ് പ​രി​പാ​ല​നച്ചുമ​ത​ല. വി​ക​സ​നകാ​ര്യ സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എം.​ജി. സ​തീ​ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ പൊ​തു​മ​രാ​മ​ത്ത് സ്റ്റാ​ൻഡിംഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ എം.​ആ​ര്‍. പ്രേം, ​ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ എ.​എ​സ്. ക​വി​ത, കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മ​നു ഉ​പേ​ന്ദ്ര​ന്‍, അ​മ്പി​ളി അ​ര​വി​ന്ദ്, ഫി​ഷ​റീ​സ് എ​ക്സ്റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ ബാ​ലു​ശേ​ഖ​ര്‍, ഫി​ഷ​റീ​സ് പ്ര​മോ​ട്ട​ര്‍ ഷീ​ന സ​ജി, പൊ​തുപ്ര​വ​ര്‍​ത്ത​ന്‍ വി​വേ​ക് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.