സു​വ​ർ​ണ​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്കു തു​ട​ക്കം
Sunday, August 3, 2025 6:21 AM IST
മാ​ന്നാ​ർ: കു​ട്ട​മ്പേ​രൂ​ർ വൈഎംസി എയു​ടെ സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​യി. കു​ട്ട​മ്പേ​രൂ​ർ സെ​ന്‍റ്് ഗ്രീ​ഗോ​റി​യോ​സ് ‌പ​ള്ളി പാ​രീ​ഷ് ഹാ​ളി​ൽ ഡോ. ​അ​ല​ക്‌​സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​​ന്‍റ്് മാ​ത്യു ജി. ​മ​നോ​ജ് അ​ധ്യ​ക്ഷ​നാ​യി. വൈ​എംസി​എ കേ​ര​ള റീ​ജണ​ൽ ചെ​യ​ർ​മാ​ൻ പ്ര​ഫ. അ​ല​ക്‌​സ് തോ​മ​സ് ജൂ​ബി​ലി സ​ന്ദേ​ശം ന​ൽ​കി. ഫാ. ​ടി.ടി. ​തോ​മ​സ്, ഫാ. ​നൈ​നാ​ൻ ഉ​മ്മ​ൻ, റ​വ. മാ​ത്യൂ​സ് മാ​ത്തു​ണ്ണി എ​ന്നി​വ​ർ വി​വി​ധ പ​ദ്ധ​തി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സെ​ക്ര​ട്ട​റി തോ​മ​സ് ജോ​ൺ ജൂ​ബി​ലി പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ട്ര​ഷ​റ​ർ പി. ​ജോ​സ്, ക​ൺ​വീ​ന​ർ നി​ബി​ൻ ന​ല്ല​വീ​ട്ടി​ൽ, അ​ഡ്വ. വി.സി. സാ​ബു, ഡോ. ​റെ​ജി വ​ർ​ഗീ​സ്, തോ​മ​സ് ചാ​ക്കോ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ചാ​ക്കോ ഉ​മ്മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​രു വ​ർ​ഷം നീ​ണ്ടുനി​ൽ​ക്കു​ന്ന ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജൂ​ബി​ലി സ്‌​മാ​ര​ക ഹാ​ളി​​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കും. ഡ​യാ​ലി​സി​സ് സ​ഹാ​യ പ​ദ്ധ​തി, സാ​ന്ത്വ​നം പ​ദ്ധ​തി, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ. വ​നി​താ​ യു​വ​ജ​ന വി​ദ്യാ​ർ​ഥി സ​മ്മേ​ള​ന​ങ്ങ​ൾ, ല​ഹ​രിവി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ജൂ​ബി​ലി വ​ർ​ഷ​ത്തി​ൽ ന​ട​ത്തും.