എ​ഫ്‌​ഐ​ആ​ര്‍ റ​ദ്ദാ​ക്ക​ണം: കു​ട്ട​നാ​ട് വൈ​എം​സി​എ
Sunday, August 3, 2025 11:45 PM IST
ആ​ല​പ്പു​ഴ: ഛത്തീ​സ്ഗ​ഡി​ല്‍ ക​ന്യാ​സ്ത്രീ​ക​ള്‍​ക്കെ​തി​രേ ഫ​യ​ല്‍ ചെ​യ്ത എ​ഫ്ഐ​ആ​ര്‍ ഉ​ട​ന്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന് കു​ട്ട​നാ​ട് വൈ​എം​സി​എ ആ​വ​ശ്യ​പ്പെ​ട്ടു. ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളെ പി​ഡി​പ്പി​ക്കാ​നും അ​പ​മാ​നി​ക്കാ​നും പ​തി​വാ​യി ദു​രു​പ​യോ​ഗി​ക്കു​ന്ന മ​തപരി​വ​ര്‍​ത്ത​ന നി​രോ​ധ​നി​യ​മ​വും റ​ദ്ദ് ചെ​യ്യാ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും കു​ട്ട​നാ​ട് വൈ​എം​സി​എ ആ​വ​ശ്യ​പ്പെ​ട്ടു.

വൈ​എം​സി​എ യോ​ഗ​ത്തി​ല്‍ കു​ട്ട​നാ​ട് വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ടോ​മി​ച്ച​ന്‍ മേ​പ്പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈഎംസിഎ സം​സ്ഥാ​ന വൈ​സ് ചെ​യ​ര്‍​മാ​ന്‍ കു​ര്യ​ന്‍ തു​മ്പൂ​ങ്ക​ല്‍ ഉ​ദ്്ഘാ​ട​നം ചെ​യ്യ്തു. കേ​ര​ള റീ​ജ​ന്‍ സെ​ക്ര​ട്ട​റി റെ​ജി പി. ​വ​ര്‍​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ട​നാ​ട് വൈ​എം​സി​എ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഔ​സേ​പ്പ​ച്ച​ന്‍ ചെ​റു​കാ​ട്, നൈ​നാ​ന്‍ തോ​മ​സ് മു​ള​പ്പാംമ​ഠം, കെ.​ജെ. ജയിം​സ് കൊ​ച്ചുകു​ന്നേ​ല്‍, ബാ​ബു വ​ട​ക്കേ​ക്ക​ളം, അ​ല​ക്‌​സാ​ണ്ട​ര്‍ പു​ത്ത​ന്‍​പു​ര, സു​നി​ല്‍ കു​ര്യാ​ള​ശേരി, ടോ​മി​ച്ച​ന്‍ ചേ​ന്നാ​ട്ടു​ശേരി,കെ.​സി. ജോ​സ​ഫ് ക​ണി​യാം​പ​റ​മ്പി​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.