x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടെക്നോ​​​പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ച്ച് എ​യ​ർ മാ​ർ​ഷ​ൽ മ​നീ​ഷ് ഖ​ന്ന


Published: December 11, 2025 10:57 PM IST | Updated: December 11, 2025 10:57 PM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്റോ​​​സ്പേ​​​സ്, പ്ര​​​തി​​​രോ​​​ധ മേ​​​ഖ​​​ല​​​ക​​​ളു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കു​​​ന്ന​​​തി​​​ന് സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്ക് വ്യോ​​​മ​​​സേ​​​ന ഗ​​​ണ്യ​​​മാ​​​യ അ​​​വ​​​സ​​​ര​​​ങ്ങ​​​ൾ വാ​​​ഗ്ദാ​​​നം ചെ​​​യ്യു​​​ന്നു​​​വെ​​​ന്ന് സ​​​തേ​​​ണ്‍ എ​​​യ​​​ർ ക​​​മാ​​​ൻ​​​ഡി​​​ലെ എ​​​യ​​​ർ ഓ​​​ഫീ​​​സ​​​ർ ക​​​മാ​​​ൻ​​​ഡിം​​​ഗ് ഇ​​​ൻ ചീ​​​ഫ് എ​​​യ​​​ർ മാ​​​ർ​​​ഷ​​​ൽ മ​​​നീ​​​ഷ് ഖ​​​ന്ന.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സ​​​ന്ദ​​​ർ​​​ശി​​​ച്ച് പ്ര​​​തി​​​രോ​​​ധ, എ​​​യ്റോ​​​സ്പേ​​​സ് മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വ്യ​​​വ​​​സാ​​​യ പ്ര​​​മു​​​ഖ​​​രു​​​മാ​​​യും സ്റ്റാ​​​ർ​​​ട്ട​​​പ്പ് പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​മാ​​​യും സം​​​വ​​​ദി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.

എ​​​യ്റോ​​​സ്പേ​​​സ് മേ​​​ഖ​​​ല​​​യി​​​ലെ സ്റ്റാ​​​ർ​​​ട്ട​​​പ്പു​​​ക​​​ൾ​​​ക്കും ക​​​ന്പ​​​നി​​​ക​​​ൾ​​​ക്കും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശം, ഉ​​​പ​​​ഭോ​​​ക്തൃ കാ​​​ഴ്ച​​​പ്പാ​​​ടു​​​ക​​​ൾ, പ്ര​​​വ​​​ർ​​​ത്ത​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വെ​​​ല്ലു​​​വി​​​ളി​​​ക​​​ൾ എ​​​ന്നി​​​വ​​​യ്ക്കാ​​​യി റീ​​​ജ​​​ണ​​​ൽ എ​​​യ്റോ​​​സ്പേ​​​സ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ ഡി​​​വി​​​ഷ​​​നു​​​മാ​​​യി (ആ​​​ർ​​​എ​​​ഐ​​​ഡി) ബ​​​ന്ധ​​​പ്പെ​​​ടാ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് സി​​​ഇ​​​ഒ കേ​​​ണ​​​ൽ സ​​​ഞ്ജീ​​​വ് നാ​​​യ​​​ർ (റി​​​ട്ട.) എ​​​യ​​​ർ മാ​​​ർ​​​ഷ​​​ൽ മ​​​നീ​​​ഷ് ഖ​​​ന്ന​​​യെ സ്വീ​​​ക​​​രി​​​ക്കു​​​ക​​​യും സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ ഐ​​​ടി മേ​​​ഖ​​​ല​​​യെ​​​ക്കു​​​റി​​​ച്ചും കേ​​​ര​​​ള ഡി​​​ഫ​​​ൻ​​​സ് ഇ​​​ന്നൊ​​​വേ​​​ഷ​​​ൻ സോ​​​ണി​​​നെ​​​ക്കു​​​റി​​​ച്ചും (കെ​​​ഡി​​​സ്) അ​​​വ​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു. സ്റ്റാ​​​ഫ് ഓ​​​ഫീ​​​സ​​​ർ സ്ക്വാ​​​ഡ്ര​​​ണ്‍ ലീ​​​ഡ​​​ർ അ​​​ർ​​​ച്ച​​​ന സിം​​​ഗും സ​​​ന്ദ​​​ർ​​​ശ​​​ന വേ​​​ള​​​യി​​​ൽ എ​​​യ​​​ർ മാ​​​ർ​​​ഷ​​​ലി​​​നൊ​​​പ്പം സം​​​ബ​​​ന്ധി​​​ച്ചു.

Tags : Air Marshal Manish Khanna Technopark aerospace sector startups

Recent News

Corehub Up