കൊച്ചി: ഫ്യൂച്ചർ കേരള മിഷനും ജെയിൻ സർവകലാശാലയും സംയുക്തമായി സംഘടിപ്പിച്ച ഐഡിയ ഫെസ്റ്റ് 2025 സമാപിച്ചു.
250ലധികം കലാലയങ്ങളിൽനിന്നുള്ള അപേക്ഷകരിൽനിന്നു തെരഞ്ഞെടുക്കപ്പെട്ട 20 ടീമുകളാണ് ജെയിൻ യൂണിവേഴ്സിറ്റി കൊച്ചി കാമ്പസിൽ നടന്ന അവസാന ഘട്ടത്തിൽ പങ്കെടുത്തത്. ഇവർക്കായി പ്രത്യേക ഡിസൈൻ തിങ്കിംഗ് ശില്പശാലയും സംഘടിപ്പിച്ചിരുന്നു. തെരഞ്ഞെടുക്കപ്പെട്ട മികച്ച 12 ആശയങ്ങളാണു ഫൈനൽ റൗണ്ടിൽ മാറ്റുരച്ചത്.
കൊച്ചി ജെംസ് മോഡേൺ അക്കാദമി ഓവറോൾ ചാമ്പ്യന്മാരായി. രാജഗിരി സ്കൂൾ ഓഫ് എൻജിനിയറിംഗ് ആൻഡ് ടെക്നോളജി രണ്ടാംസ്ഥാനവും നെയ്യാറ്റിൻകര എൻഐഒഎസ്, ഗവൺമെന്റ് എച്ച്എസ്എസ് എന്നിവരുടെ സംയുക്ത ടീം മൂന്നാംസ്ഥാനവും നേടി.
തമിഴ്നാട് മുൻ ചീഫ് സെക്രട്ടറി പി.സി. സിറിയക് അധ്യക്ഷനായ 12 അംഗ ജൂറിയാണു വിജയികളെ തെരഞ്ഞെടുത്തത്. പുരസ്കാരങ്ങൾ ജനുവരി 29 മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ വേദിയിൽ വിതരണം ചെയ്യും.
Tags : Future Kerala Mission Idea Fest concludes Idea Fest 2025