x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സ്വ​ർ​ണ​വി​ല ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ൽ


Published: February 28, 2026 11:21 AM IST | Updated: February 28, 2026 11:21 AM IST

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ​വി​ല​യി​ൽ വ​ൻ വ​ർ​ധ​ന. പ​വ​ന് 2,320 രൂ​പ​യും ഗ്രാ​മി​ന് 290 രൂ​പ​യു​മാ​ണ് കൂ​ടി​യ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 15,100 രൂ​പ​യും പ​വ​ന് 1,20,800 രൂ​പ​യു​മാ​യി. ഈ ​മാ​സ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ഇ​ന്ന​ലെ പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യും കൂ​ടി​യി​രു​ന്നു. ഗ്രാ​മി​ന് 14,810 രൂ​പ​യും പ​വ​ന് 1,18,480 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

ആ​ഗോ​ള വി​പ​ണി​യി​ലും വ​ൻ കു​തി​പ്പാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സ്പോ​ട്ട് ഗോ​ൾ​ഡ് വി​ല 1.94 ശ​ത​മാ​നം കൂ​ടി ഔ​ൺ​സി​ന് 5,278.1 ഡോ​ള​റാ​യി. 100.58 ഡോ​ള​റാ​ണ് വ​ർ​ധി​ച്ച​ത്. യു.​എ​സ് ഗോ​ൾ​ഡ് ഫ്യൂ​ച്ച​ർ നി​ര​ക്ക് 1.41 ശ​ത​മാ​നം ഉ​യ​ർ​ന്ന് 5,267.20 ഡോ​ള​റി​ലേ​ക്ക് എ​ത്തി. 73 ഡോ​ള​റാ​ണ് വ​ർ​ധ​ന.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​യും ഉ​ച്ച​ക്കു​മാ​യി പ​വ​ന് 640 രൂ​പ കു​റ​ഞ്ഞി​രു​ന്നു. രാ​വി​ലെ 160 രൂ​പ​യും ഉ​ച്ച​ക്ക് 480 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. പ​വ​ന് 1,18,080 രൂ​പ​യും ഗ്രാ​മി​ന് 14760 രൂ​പ​യു​മാ​യി​രു​ന്നു വി​ല.

Tags : Gold prices highest

Recent News

Corehub Up