തിരുവനന്തപുരം: ഇറക്കുമതി തീരുവ 15 ശതമാനമായി ഉയർത്തിയ സാഹചര്യത്തിൽ സ്വർണവിലയിൽ വൻ വർധനയ്ക്ക് സാധ്യത. നേരത്തെ ആറു ശതമാനമായിരുന്ന സ്വർണം, വെള്ളി തീരുവയാണ് കുത്തനെ ഉയർത്തിയത്.
തീരുവ ഉയർത്തിയത് രാജ്യത്ത് സ്വർണത്തിന്‍റെ വില കുത്തനെ വർധിപ്പിക്കും. രാജ്യാന്തര വിലയേക്കാൾ ഒമ്പത് ശതമാനമെങ്കിലും വില കൂട്ടേണ്ടി വരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
ഒരു വർഷത്തേക്ക് സ്വർണം വാങ്ങുന്നത് ഒഴിവാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് പിന്നാലെ, സ്വർണത്തിന്‍റെ ഇറക്കുമതി നിയന്ത്രിക്കുന്നതിന്‍റെ ഭാഗമാണ് തീരുവ ഉയർത്തിയത്. വിദേശനാണ്യ കരുതൽ ശേഖരം സംരക്ഷിക്കുന്നതിനും രൂപയുടെ മൂല്യം ഉയർത്തുന്നതിനുമാണ് പുതിയ നിയന്ത്രണങ്ങൾ.
Tags : Gold Rate Gold Rate Today