കൊച്ചി: നോണ് ബാങ്കിംഗ് ഫിനാന്സ് കമ്പനിയായ ഇന്ഡെല് മണിക്ക് ഇന്ഡ് എ മൈനസ് റേറ്റിംഗ് ലഭിച്ചു.
ഇന്ഡെല് മണിയുടെ 300 കോടി രൂപയുടെ മാറ്റാനാകാത്ത കടപ്പത്രങ്ങള്ക്കും (എന്സിഡി) 100 കോടി രൂപയുടെ ബാങ്ക് വായ്പാ സൗകര്യങ്ങള്ക്കുമാണ് പ്രമുഖ റേറ്റിംഗ് ഏജന്സിയായ ഇന്ത്യ റേറ്റിംഗ്സ് ആൻഡ് റിസര്ച്ച് മികച്ച റേറ്റിംഗ് നല്കിയത്.
കൈകാര്യം ചെയ്യുന്ന ആസ്തി (അസറ്റ് അണ്ടര് മാനേജ്മെന്റ് -എയുഎം ) 2025 ഡിസംബര് വരെയുള്ള കണക്കനുസരിച്ച് 34,770 മില്യണ് രൂപയായി ഉയര്ന്നതും 2026 മാര്ച്ച ഒന്പതു വരെ ബ്രാഞ്ച് തല എയുഎം 95 മില്യണ് രൂപയായി വര്ധിച്ചതും റേറ്റിംഗിന് പരിഗണിക്കപ്പെട്ടിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
Tags : Intel money rating