x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള ബാ​ങ്ക് സ്വ​ർ​ണപ്പ​ണ​യ വാ​യ്പാ കാമ്പ​യി​ൻ അവാർഡ് വിതരണം ചെയ്തു


Published: November 6, 2025 12:24 AM IST | Updated: November 6, 2025 12:24 AM IST

തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​​ര​​​ള ബാ​​​ങ്ക് ന​​​ട​​​പ്പാ​​​ക്കി​​​യ നൂ​​​റു​​​ദി​​​ന സ്വ​​​ർ​​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പാ കാ​​മ്പ​​​യി​​​ൻ വി​​​ജ​​​യി​​​ക്കു​​​ള്ള അ​​​വാ​​​ർ​​​ഡ് മ​​​ന്ത്രി ​വി. ​​എ​​​ൻ. വാ​​​സ​​​വ​​​ൻ വി​​​ത​​​ര​​​ണം ചെ​​​യ്തു.

2025 ജൂ​​​ലൈ 24 മു​​​ത​​​ൽ ഒ​​​ക്ടോ​​​ബ​​​ർ 31 വ​​​രെ​​യാ​​യി​​രു​​ന്നു കാ​​മ്പ​​യി​​ൻ. 2,701 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​ർ​​​ധ​​​ന​​​യാ​​​ണ് നൂ​​​റ് ദി​​​വ​​​സം കൊ​​​ണ്ട് സ്വ​​​ർ​​ണ​​​പ്പ​​​ണ​​​യ വാ​​​യ്പ​​​യി​​​ൽ ല​​​ഭി​​​ച്ച​​​ത്. 20,000ത്തോ​​​ളം പു​​​തി​​​യ ഇ​​​ട​​​പാ​​​ടു​​​കാ​​രാ​​ണ് അ​​​ക്കൗ​​​ണ്ട് തു​​​റ​​​ന്ന​​​ത്.

ആ​​​ല​​​പ്പു​​​ഴ, ക​​​ണ്ണൂ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​ക​​​ളാ​​​ണ് വാ​​​യ്പാ​​​തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തി​​​ൽ മു​​​ൻ​​​നി​​​ര​​​യി​​​ലെ​​​ത്തി​​​യ​​​ത്. ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ വാ​​​യ്പാ​​തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച ശാ​​​ഖ ആ​​​ല​​​പ്പു​​​ഴ ജി​​​ല്ല​​​യി​​​ലെ തൃ​​​ക്കു​​​ന്ന​​​പു​​​ഴ​​​യാ​​​ണ്. കാ​​​സ​​​ർ​​​ഗോ​​​ഡ് മെ​​​യി​​​ൻ ശാ​​​ഖ​​​യും ആ​​​ല​​​പ്പു​​​ഴ ചാ​​​രും​​​മൂ​​​ട് ശാ​​​ഖ​​​യു​​​മാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി​​​യ​​​ത്. വാ​​​യ്പാ​​തു​​​ക വ​​​ർ​​​ധി​​​പ്പി​​​ച്ച മി​​​ക​​​ച്ച റീ​​​ജ​​ൺ ​ആ​​​ല​​​പ്പു​​​ഴ​​യാ​​ണ്. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ക​​​ണ്ണൂ​​​ർ റീ​​​ജ​​ണു​​​ക​​​ളാ​​​ണ് ര​​​ണ്ടും മൂ​​​ന്നും സ്ഥാ​​​ന​​​ങ്ങ​​​ൾ നേ​​​ടി​​​യ​​​ത്.

ബാ​​​ങ്ക് പ്ര​​​സി​​​ഡ​​​ന്‍റ് ​ഗോ​​​പി കോ​​​ട്ട​​​മു​​​റി​​​ക്ക​​​ൽ അ​​​ധ്യ​​​ക്ഷ​​ത വ​​​ഹി​​​ച്ച ച​​​ട​​​ങ്ങി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ​എം.​​​കെ. ക​​​ണ്ണ​​​ൻ, ബോ​​​ർ​​​ഡ് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് ചെ​​​യ​​​ർ​​​മാ​​​ൻ ​വി. ​​ര​​​വീ​​​ന്ദ്ര​​​ൻ, ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ ​ജോ​​​ർ​​​ട്ടി എം. ​​​ചാ​​​ക്കോ എ​​ന്നി​​വ​​ർ​​ക്കു​​പു​​റ​​മെ ഭ​​​ര​​​ണ​​​സ​​​മി​​​തി അം​​​ഗ​​​ങ്ങ​​​ൾ, ബോ​​​ർ​​​ഡ് ഓ​​​ഫ് മാ​​​നേ​​​ജ്മെ​​​ന്‍റ് അം​​​ഗ​​​ങ്ങ​​​ൾ തു​​ട​​ങ്ങി​​യ​​വ​​രും പ​​ങ്കെ​​ടു​​ത്തു.

Tags : Kerala Bank Gold Loan Kerala Bank Gold Loan Gold Loan Campaign Awards

Recent News

Corehub Up