x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

‘സമ്മർ ഇ​ൻ ബെ​ത്‌ലഹേം’അനുഭവമൊരുക്കി തി​രു​മു​ല്ല​വാ​രം ഫെ​സ്റ്റി​ന് തു​ട​ക്ക​മാ​യി


Published: November 4, 2025 12:29 AM IST | Updated: November 4, 2025 12:29 AM IST

കൊ​​​ച്ചി: യൂറോ​​​പ്യ​​​ൻ ശൈ​​​ത്യ​​​കാ​​​ല അ​​​നു​​​ഭ​​​വം സ​​​മ്മാ​​​നി​​​ക്കു​​​ന്ന ‘സ​​​മ്മ​​​ർ ഇ​​​ൻ ബെ​​ത്‌​​ലേ​​​ഹേം’ എ​​​ക്സ്പീ​​​രി​​​യ​​​ൻ​​​സ് സെ​​​ന്‍റ​​​ർ കൊ​​​ല്ലം തി​​​രു​​​മു​​​ല്ല​​​വാ​​​ര​​ത്ത് എ​​​ൻ.​​കെ. ​പ്രേ​​​മ​​​ച​​​ന്ദ്ര​​​ൻ എം​​പി ഉ​​​ദ്ഘാ​​​ട​​​നം ചെ​​യ്തു.

3000 ച​​​തു​​​ര​​​ശ്ര അ​​​ടി വി​​​സ്തൃ​​​തി​​​യി​​​ലു​​​ള്ള സ്നോ ​​​വേ​​​ൾ​​​ഡ് യ​​​ഥാ​​​ർ​​​ഥ മ​​​ഞ്ഞു​​​വീ​​​ഴ്ച​​​യു​​​ടെ അ​​​നു​​​ഭ​​​വം സ​​​ന്ദ​​​ർ​​​ശ​​​ക​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്നു. കൂ​​​ടാ​​​തെ, 18 ഡി​​​ഗ്രി സെ​​​ൽ​​​ഷസി​​​ൽ താ​​​ഴെ താ​​​പ​​​നി​​​ല​​​യു​​​ള്ള 20,000 ച​​​തു​​​ര​​​ശ്ര​​​യ​​​ടി​​​യു​​​ടെ വി​​​ശാ​​​ല​​​മാ​​​യ ഹാ​​​ളും യൂ​​​റോ​​​പ്യ​​​ൻ കാ​​​ലാ​​​വ​​​സ്ഥ​​​യു​​​ടെ അ​​​നു​​​ഭ​​​വം സ​​​മ്മാ​​​നി​​​ക്കും.

യൂ​​​റോ​​​പ്യ​​​ൻ സം​​​സ്കാ​​​ര​​​വും വി​​​ശ്വ​​​പ്ര​​​സി​​​ദ്ധ സ്മാ​​​ര​​​ക​​​ങ്ങ​​​ളു​​​ടെ മി​​​നി​​​യേ​​​ച്ച​​​ർ പ​​​തി​​​പ്പു​​​ക​​​ളും, ക​​​ല്ല് പാ​​​കി​​​യ വീ​​​ഥി​​​ക​​​ളും ത​​​ന​​​ത് മ​​​ര​​​പ്പ​​​ണി​​​ക​​​ളു​​​മു​​​ള്ള സ​​​ന്പൂ​​​ർ​​​ണ ബെ​​ത്‌​​ലേ​​​ഹേം റെ​​​പ്ലി​​​ക്ക വി​​​ല്ലേ​​​ജും ഫെ​​​സ്റ്റി​​​വ​​​ലി​​​ന്‍റെ ഭാ​​​ഗ​​​മാ​​​ണ്. മ​​​ല​​​യാ​​​ള സി​​​നി​​​മ​​​യി​​​ൽ 50 വ​​​ർ​​​ഷ​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ ബാ​​​ല​​​ച​​​ന്ദ്ര മേ​​​നോ​​​ന് ആ​​​ദ​​​ര​​​വ​​​ർ​​​പ്പി​​​ച്ചു​​​കൊ​​​ണ്ട് സി​​​നി​​​മാ​​​താ​​​ര​​​ങ്ങ​​​ൾ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക്ലാ​​​പ്പ് ഓ​​​ണ്‍ ക്ലാ​​​പ്പ്സ്എ​​​ന്ന പ്ര​​​ത്യേ​​​ക സ്റ്റേ​​​ജ് ഷോ​​യൊ​​ടു​​കൂ​​ടി​​യാ​​യി​​രു​​ന്നു പ​​രി​​പാ​​ടി.


ചു​​​ങ്ക​​​ത്ത് ഹോ​​​സ്പ്പി​​​റ്റാ​​​ലി​​​റ്റി പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​ജീ​​​വ് പോ​​​ൾ, ന​​ട​​നും സം​​​വി​​​ധാ​​​യ​​​ക​​​നു​​മാ​​യ അ​​​നൂ​​​പ് മേ​​​നോ​​​ൻ, ക​​ള​​ക്‌​​ട​​ർ എ​​ൻ.​​ ദേ​​​വി​​​ദാ​​​സ്, മേ​​യ​​ർ ഹ​​​ണി ബെ​​​ഞ്ച​​​മി​​​ൻ, കൊ​​ല്ലം ബി​​ഷ​​പ് ഡോ. ​​​പോ​​​ൾ ആ​​​ന്‍റ​​​ണി മു​​​ല്ല​​​ശേ​​​രി, കോ​​​ർ​​​പ​​റേ​​​ഷ​​​ൻ ഹെ​​​ൽ​​​ത്ത് സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി ​ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ യു.​​ പ​​​വി​​​ത്ര തു​​​ട​​​ങ്ങി​​​യ​​വ​​ർ പ​​​ങ്കെ​​​ടു​​​ത്തു.

മെ​​​ഗാ ഷോ​​​യി​​​ലൂ​​​ടെ 200-ല​​​ധി​​​കം ത​​​ദ്ദേ​​​ശീ​​​യ​​​ർ​​​ക്ക് നേ​​​രി​​​ട്ട് തൊ​​​ഴി​​​ല​​​വ​​​സ​​​രം ന​​​ൽ​​​കു​​​ന്ന ​സം​​​രം​​​ഭംകൊ​​​ല്ല​​​ത്തി​​​ന്‍റെ ടൂ​​​റി​​​സം, ഹോ​​​ട്ട​​​ൽ, വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​ക​​​ൾ​​​ക്ക് വ​​​ൻ​​​കു​​​തി​​​പ്പേ​​​കും. ഒ​​​രേ​​​സ​​​മ​​​യം 300-ല​​​ധി​​​കം കാ​​​റു​​​ക​​​ൾ പാ​​​ർ​​​ക്ക് ചെ​​​യ്യാ​​​നു​​​ള്ള വി​​​പു​​​ല​​​മാ​​​യ സൗ​​​ക​​​ര്യ​​​വും ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. വൈ​​​കു​​​ന്നേ​​​രം 3 മ​​​ണി മു​​​ത​​​ലാ​​​ണ് പ്ര​​​വേ​​​ശ​​​നം.

ദി​​​വ​​​സ​​​വും വൈ​​​കു​​ന്നേ​​രം അ​​ഞ്ചി​​നു വ്യ​​​ത്യ​​​സ്ത​​​ങ്ങ​​​ളാ​​​യ സ്റ്റേ​​​ജ് ഷോ​​​ക​​​ളും ഒ​​രു​​ക്കി​​യി​​ട്ടു​​ണ്ട്.

Tags : Summer in Bethlehem Thirumullavaram

Recent News

Corehub Up