x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​രി​ക്കാ​രും വ​രു​മാ​ന​വും വ​ർ​ധി​ച്ചു; ബി​എ​സ്എ​ൻ​എ​ൽ പ്ര​വ​ർ​ത്ത​നലാ​ഭ​ത്തി​ൽ


Published: March 28, 2026 11:55 PM IST | Updated: March 28, 2026 11:55 PM IST

പ​​​ര​​​വൂ​​​ർ: പൊ​​​തു​​​മേ​​​ഖ​​​ലാ ടെ​​​ലി​​​കോം സേ​​​വ​​​ന​​​ദാ​​​താ​​​വാ​​​യ ഭാ​​​ര​​​ത് സ​​​ഞ്ചാ​​​ർ നി​​​ഗം ലി​​​മി​​​റ്റ​​​ഡ് (ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ) ക​​​രു​​​ത്തു​​​റ്റ തി​​​രി​​​ച്ചു​​​വ​​​ര​​​വി​​​ന്‍റെ പാ​​​ത​​​യി​​​ൽ. കു​​​റ​​​ഞ്ഞ കാ​​​ല​​​യ​​​ള​​​വി​​​നു​​​ള്ളി​​​ൽ വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ൽ വ​​​ൻ വ​​​ർ​​​ധ​​​ന​​​യാ​​​ണ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്.

2024 ജൂ​​​ണി​​​ൽ 8.55 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന മൊ​​​ബൈ​​​ൽ വ​​​രി​​​ക്കാ​​​രു​​​ടെ എ​​​ണ്ണം നി​​​ല​​​വി​​​ൽ 9.27 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ർ​​​ന്നു​​​വെ​​​ന്ന് കേ​​​ന്ദ്ര ടെ​​​ലി​​​കോം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ ക​​​ണ​​​ക്കു​​​ക​​​ൾ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്നു.

നെ​​​റ്റ്‌​​​വ​​​ർ​​​ക്ക് ശ​​​ക്തി​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി രാ​​​ജ്യ​​​ത്തു​​​ട​​​നീ​​​ളം 50,000 മു​​​ത​​​ൽ 60,000 വ​​​രെ പു​​​തി​​​യ മൊ​​​ബൈ​​​ൽ സൈ​​​റ്റു​​​ക​​​ൾകൂ​​​ടി സ്ഥാ​​​പി​​​ക്കാ​​​ൻ ക​​​മ്പ​​​നി പ​​​ദ്ധ​​​തി​​​യി​​​ടു​​​ന്നു. ഇ​​​തി​​​ന​​​കം ഒ​​​രു ല​​​ക്ഷ​​​ത്തോ​​​ളം 4 ജി ​​​സൈ​​​റ്റു​​​ക​​​ൾ ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ സ​​​ജീ​​​വ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

നി​​​ല​​​വി​​​ലു​​​ള്ള 98,000 ട​​​വ​​​റു​​​ക​​​ൾ ‘ആ​​​ത്മ​​​നി​​​ർ​​​ഭ​​​ർ’ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ ഉ​​​പ​​​യോ​​​ഗി​​​ച്ചാ​​​ണ് പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​​ത്. ഈ 4 ​​​ജി സൈ​​​റ്റു​​​ക​​​ളെ വ​​​ള​​​രെ വേ​​​ഗ​​​ത്തി​​​ൽ 5 ജി-​​​യി​​​ലേ​​​ക്ക് അ​​​പ്‌​​​ഗ്രേ​​​ഡ് ചെ​​​യ്യു​​​മെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ വ്യ​​​ക്ത​​​മാ​​​ക്കി. 4 ജി ​​​വി​​​ക​​​സ​​​ന​​​ത്തി​​​നാ​​​യി ക​​​ഴി​​​ഞ്ഞ ഒ​​​രു വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ 20,000 കോ​​​ടി​​​യു​​​ടെ മൂ​​​ല​​​ധ​​​ന ചെ​​​ല​​​വാ​​​ണ് സ​​​ർ​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ​​​ത്.

സാ​​​മ്പ​​​ത്തി​​​കരം​​​ഗ​​​ത്തും ബി​​​എ​​​സ്എ​​​ൻ​​​എ​​​ൽ മി​​​ക​​​ച്ച മു​​​ന്നേ​​​റ്റ​​​മാ​​​ണ് ന​​​ട​​​ത്തു​​​ന്ന​​​ത്. നീ​​​ണ്ട 18 വ​​​ർ​​​ഷ​​​ത്തെ ഇ​​​ട​​​വേ​​​ള​​​യ്ക്ക് ശേ​​​ഷം 262 കോ​​​ടി യു​​​ടെ ത്രൈ​​​മാ​​​സ ലാ​​​ഭം കൈ​​​വ​​​രി​​​ക്കാ​​​ൻ ക​​​മ്പ​​​നി​​​ക്ക് സാ​​​ധി​​​ച്ചു. പ്ര​​​വ​​​ർ​​​ത്ത​​​നലാ​​​ഭ​​​ത്തി​​​ലും വ​​​ൻ കു​​​തി​​​ച്ചു​​​ചാ​​​ട്ട​​​മാ​​​ണ് ഉ​​​ണ്ടാ​​​യ​​​ത്.

2023-24 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ 2,395 കോ​​​ടി​​​യാ​​​യി​​​രു​​​ന്ന പ്ര​​​വ​​​ർ​​​ത്ത​​​ന ലാ​​​ഭം 2024-25ൽ 5,100 ​​​കോ​​​ടി​​​യാ​​​യി വ​​​ർ​​​ധി​​​ച്ചു. ഈ ​​​ആ​​​ഴ്ച അ​​​വ​​​സാ​​​നി​​​ക്കു​​​ന്ന 2025-26 സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ൽ ഈ ​​​ലാ​​​ഭം വ​​​ലി​​​യ തോ​​​തി​​​ൽ ഉ​​​യ​​​രു​​​മെ​​​ന്നാ​​​ണ് പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​തെ​​​ന്നും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Tags : Taxpayers revenue increased BSNL operating profit

Recent News

Corehub Up