ഗായിക കെ.എസ്. ചിത്ര ലോഞ്ച് ചെയ്യുന്നു.
കൊച്ചി: മുതിർന്ന പൗരൻമാർക്കായി, വര്‍മ ഹോംസ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം ആരംഭിക്കുന്ന വെല്‍ഏജ് പ്രാണ ബൈ വര്‍മ ലക്ഷ്വറി സീനിയര്‍ അപ്പാര്‍ട്ട്മെന്റ്സ് ലോഞ്ചിംഗ് ഗായിക ഡോ. കെ എസ്. ചിത്ര നിര്‍വഹിച്ചു. പുതിയ തലമുറ തൊഴില്സൗകര്യാര്ഥം വിദേശരാജ്യങ്ങളിലേക്കു ചേക്കേറുമ്പോള്‍ മുതിര്‍ന്നവര്‍ ഒറ്റപ്പെട്ടുപോകാതെ സമൂഹമായി ജീവിക്കാന്‍ സഹായിക്കുന്ന ഈ പദ്ധതി നിരവധിയാളുകൾക്ക് പ്രയോജനം ചെയ്യുമെന്ന് ചിത്ര പറഞ്ഞു.
കൂട്ടുകുടുംബ വ്യവസ്ഥിതിയുടെ മാതൃകയിലാണ് തങ്ങളുടെ വെല്‍ഏജ് പ്രാണ ബൈ വര്‍മ പദ്ധതി തയാറാക്കുന്നതെന്ന് കളമശേരി ചാക്കോളാസ് കണ്വന്ഷന് സെന്ററില്‍ നടന്ന ചടങ്ങിൽ വര്‍മ ഹോംസ് ഡയറക്ടര്‍ ഡോ. മിനി വര്‍മ പറഞ്ഞു. വര്‍മ ഹോംസ് മാനേജിംഗ് ഡയറക്ടര്‍ കെ. അനില്‍ വര്‍മ, ആര്‍ക്കിടെക്ട് കോശി, ടിങ്കു ആരതി വര്‍മ, വൈശാഖ് വര്‍മ എന്നിവര്‍ പ്രസംഗിച്ചു.
Tags : VermaLaunches Business apartments