ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിന്റെ ബംഗളൂരു യൂണിറ്റിലെ മെഡിക്കൽ സെന്ററിൽ മെഡിക്കൽ പ്രഫഷണൽസ് ആകാൻ അവസരം.
മെഡിക്കൽ ഓഫീസർ, സീനിയർ മെഡിക്കൽ ഓഫീസർ (പീഡിയാട്രീഷൻ), സീനിയർ മെഡിക്കൽ ഓഫിസർ തസ്തികകളിൽ 5 ഒഴിവ്. മാർച്ച് 14 വരെ അപേക്ഷിക്കാം.
കേരളത്തിൽഎൻജിനിയർ
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, പ്രോജക്ട് എൻജിനിയറുടെ 12 ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. താത്കാലിക നിയമനം. മാർച്ച് 9 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: ബിഇ/ബിടെക്/ബിഎസ്സി എൻജി. (ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ടെലികമ്യൂണിക്കേഷൻ/ കമ്യൂണിക്കേഷൻ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിംഗ്/കംപ്യൂട്ടർ എൻജി./ഇൻഫർമേഷൻ സയൻസ്/ഐടി).
പ്രായപരിധി: 32. ശമ്പളം: 40,000.
Tags : CAREER DEEPIKA BEL