x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സം​സ്ഥാ​ന സ​ർ​വീ​സി​ൽ 243 കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് അ​വ​സ​രം


Published: March 20, 2026 12:08 PM IST | Updated: March 20, 2026 12:08 PM IST

മി​ക​ച്ച കാ​യി​ക​താ​ര​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ സ​ർ​വീ​സി​ലെ വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​യ​മ​നം ന​ൽ​കു​ന്ന പ​ദ്ധ​തി പ്ര​കാ​രം 2020- 2024 വ​ർ​ഷ​ങ്ങ​ളി​ലെ 243 ഒ​ഴി​വി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഏ​പ്രി​ൽ 7 വ​രെ അ​പേ​ക്ഷി​ക്കാം.

അം​ഗീ​കൃ​ത രാ​ജ്യാ​ന്ത​ര ഫെ​ഡ​റേ​ഷ​നു​ക​ൾ ന​ട​ത്തി​യ ഒ​ളിം​പി​ക്സ്, ലോ​ക​ക​പ്പ്, വേ​ൾ​ഡ് യൂ​ണി​വേ​ഴ്‌​സി​റ്റി ഗെ​യിം​സ്, കോ​മ​ൺ വെ​ൽ​ത്ത് ഗെ​യിം​സ്, ഏ​ഷ്യ​ൻ ഗെ​യിം​സ്, സാ​ഫ് ഗെ​യിം​സ്, ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ്, കോ​മ​ൺ​വെ​ൽ​ത്ത് ചാ​ന്പ്യ​ൻ​ഷി​പ്, സൗ​ത്ത് ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്, വേ​ൾ​ഡ് ക​പ്പ്/​ഒ​ളിം​പി​ക്‌​സ്/​ഏ​ഷ്യാ ക​പ്പ് എ​ന്നി​വ​യി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​നു​മ​തി​യോ​ടെ ഇ​ന്ത്യ​യെ പ്ര​തി​നി​ധാ​നം ചെ​യ്ത ടീ​മി​ലെ അം​ഗ​മാ​യി​രി​ക്കു​ക​യും വ്യ​ക്തി​ഗ​ത ഇ​ന​ങ്ങ​ളി​ലോ ടീം ​ഇ​ന​ങ്ങ​ളി​ലോ ഒ​ന്നോ ര​ണ്ടോ മൂ​ന്നോ സ്ഥാ​ന​ങ്ങ​ൾ നേ​ടി​യ​വ​ർ​ക്കു​മാ​ണ് അ​വ​സ​രം. കേ​ര​ള ‌സ്റ്റേ​റ്റ് സ്പോ​ർ​ട്‌​സ് കൗ​ൺ​സി​ൽ അം​ഗീ​ക​രി​ച്ച വി​വി​ധ കാ​യി​ക ഇ​ന​ങ്ങ​ളി​ലാ​ണ് ഒ​ഴി​വു​ക​ൾ.

പ്രാ​യം:18-36. കാ​യി​ക ഇ​ന​ങ്ങ​ൾ: അ​ക്വാ​ട്ടി​ക്സ്, അ‌​ത്‌​ല​റ്റി​ക്സ്, ബാ​സ്ക​റ്റ്ബോ​ൾ, സൈ​ക്ലിം​ഗ്, ഫു​ട്ബോ​ൾ, ഹാ​ൻ​ഡ്‌​ബോ​ൾ, വോ​ളി​ബോ​ൾ, ക​നോ​യിം​ഗ്/​ക​യാ​ക്കിം​ഗ്, റോ​വിം​ഗ്, ബാ​ഡ്‌​മി​ന്‍റ​ൺ (ഷ​ട്ടി​ൽ), ടേ​ബി​ൾ ടെ​ന്നീ​സ്, റ​സ്‌​ലിം​ഗ്, വെ​യ്‌​റ്റ് ലി​ഫ്റ്റിം​ഗ്, ജൂ​ഡോ, താ​യ്ക്വാ​ണ്ടോ, ജിം​നാ​സ്റ്റി​ക്സ്, ഹോ​ക്കി, ടെ​ന്നീ​സ്, ആ​ർ​ച്ച​റി, ബോ​ക്‌​സിം​ഗ്, ഫെ​ൻ​സിം​ഗ്, ഷൂ​ട്ടിം​ഗ്, ബേ​സ്ബോ​ൾ, സോ​ഫ്റ്റ്ബോ​ൾ, റ​ഗ്ബി, ക​ബ​ഡി, ചെ​സ്, ക​രാ​ട്ടെ, വു​ഷു, റോ​ള​ർ സ്കേ​റ്റിം​ഗ് തു​ട​ങ്ങി​യ ഇ​ന​ങ്ങ​ളി​ലും മ​റ്റു 16 ഇ​ന​ങ്ങ​ളി​ലു​മാ​യാ​ണ് ഒ​ഴി​വ്.

അ​പേ​ക്ഷി​ക്കേ​ണ്ട വി​ധം: വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യ നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ സ്വ​ന്തം ക​യ്യ​ക്ഷ​ര​ത്തി​ൽ പൂ​രി​പ്പി​ച്ച് ആ​വ​ശ്യ രേ​ഖ​ക​ളു​ടെ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ർ​പ്പു​ക​ളോ​ടൊ​പ്പം സെ​ക്ര​ട്ട​റി, പൊ​തു​ഭ​ര​ണ (സ​ർ​വീ​സ​സ്- ഡി) ​വ​കു​പ്പ്, ഗ​വ​ൺ​മെ​ന്‍റ് സെ​ക്ര​ട്ടേ​റി​യ​റ്റ്, തി​രു​വ​ന​ന്ത​പു​രം-695 001 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​യ്ക്ക​ണം.

ഒ​ഴി​വു​ള്ള വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ത​സ്തി​ക​ക​ളും വെ​ബ്സൈ​റ്റി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​പേ​ക്ഷി​ക്കാ​നും യോ​ഗ്യ​ത സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും www.document. kerala.gov.in എ​ന്ന വെ​ബ്സൈ​റ്റ് കാ​ണു​ക. വെ​ബ്സൈ​റ്റി​ലെ വി​ജ്‌​ഞാ​പ​നം മ​ന​സി​ലാ​ക്കി​യ​ശേ​ഷം മാ​ത്രം അ​പേ​ക്ഷി​ക്കു​ക.
വി​വ​ര​ങ്ങ​ൾ​ക്ക്: 0471-2518544

Tags : CAREER DEEPIKA

Recent News

Corehub Up