കൊച്ചിൻ ഷിപ്യാഡ് ലിമിറ്റഡിൽ രണ്ടു വർഷ അപ്രന്റിസ്ഷിപ് പരിശീലനത്തിനും തുടർന്നു മൂന്നു വർഷ കരാർ നിയമനത്തിനും അവസരം. റിഗ്ഗർ വിഭാഗത്തിൽ 40 ഒഴിവാണുള്ളത്. മേയ് 30 വരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: എട്ടാം ക്ലാസ് ജയം, മികച്ച ശാരീരിക ക്ഷമത. ബിരുദം, ഡിപ്ലോമ, മറ്റ് ഉയർന്ന യോഗ്യതക്കാർ അപേക്ഷിക്കാൻ അർഹരല്ല. പ്രായം: 18-23.
സ്റ്റെപൻഡ്: പരിശീലനത്തിന്റെ ഒന്നാം വർഷം 11,000 രൂപയും രണ്ടാം വർഷം 12,000 രൂപയും. പരിശീലനത്തിനു ശേഷം 1, 2, 3 വർഷങ്ങളിലെ കരാർ നിയമനത്തിന് യഥാക്രമം 22100, 22800, 23400 രൂപ ശമ്പളമായി ലഭിക്കും.
തെരഞ്ഞെടുപ്പ്: സർട്ടിഫിക്കറ്റ് പരിശോധന, ഫിസിക്കൽ ടെസ്റ്റ്, എഴുത്തുപരീക്ഷ എന്നിവ മുഖേന. www.cochinshipyard.in
Tags : CAREER DEEPIKA CochinShipyard