x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

DSSSB വി​​ജ്ഞാ​​പ​​നം: ഡ​​ൽ​​ഹി​​യി​​ൽ 911 ഒ​​ഴി​​വ്


Published: February 27, 2026 05:22 PM IST | Updated: February 27, 2026 05:22 PM IST

ലീ​​ഗ​​ൽ അ​​സി​​സ്‌​​റ്റ​​ന്‍റ്, അ​​സി​​സ്റ്റ​​ന്‍റ് എ​​ൻ​​ജി​​നി യ​​ർ, ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ, അ​​സി​​സ്റ്റ​ന്‍റ് സെ​​ക്ഷ​​ൻ ഓ​​ഫീ​​സ​​ർ ത​​സ്‌​​തി​​ക​​ക​​ളി​​ലെ 911 ഒ​​ഴി​​വി​​ൽ ഡ​​ൽ​​ഹി സ​​ബോ​​ർ​​ഡി​​നേ​​റ്റ് സ​​ർ​​വീ​​സ​​സ് സെ​​ല​​ക്‌​​ഷ​​ൻ ബോ​​ർ​​ഡ് (DSSSB) അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു.

ഡ​​ൽ​​ഹി സ​​ർ​​ക്കാ​​രി​​നു കീ​​ഴി​​ലെ പൊ​​ല്യൂ​​ഷ​​ൻ ക​​ൺ​​ട്രോ​​ൾ ക​​മ്മി​​റ്റി, അ​​ർ​​ബ​​ൻ ഷെ​​ൽ​​ട്ട​​ർ ഇം​​പ്രൂ​​വ്‌​​മെ​​ന്‍റ് ബോ​​ർ​​ഡ്, ലോ, ​​ജ​​സ്റ്റീ​​സ്‌ ആ​​ൻ​​ഡ് ലെ​​ജി​​സ്ലേ​​റ്റീ​​വ് അ​​ഫ​​യേ​​ഴ്‌​​സ്, ട്രാ​​ൻ​​സ്പോ​​ർ​​ട്ട് കോ​​ർ​​പ​​റേ​​ഷ​​ൻ, ജ​​ല ബോ​​ർ​​ഡ്, അ​​ഗ്രി​​ക​​ൾ​​ച്ച​​റ​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് ബോ​​ർ​​ഡ്, ഡ​​ൽ​​ഹി മു​​ൻ​​സി​​പ്പ​​ൽ കൗ​​ൺ​​സി​​ൽ, സ​​ർ​​വീ​​സ് ഡി​​പ്പാ​​ർ​​ട്ട്മെന്‍റ് എ​​ന്നീ വ​​കു​​പ്പു​​ക​​ളി​​ലാ​​ണ് അ​​വ​​സ​​രം. മാ​​ർ​​ച്ച് 25 വ​​രെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

ത​​സ്ത‌ി​​ക, യോ​​ഗ്യ​​ത, പ്രാ​​യ​​പ​​രി​​ധി, ശ​​മ്പ​​ളം:

ലീ​​ഗ​​ൽ അ​​സി​​സ്റ്റ​ന്‍റ്: നി​​യ​​മ ബി​​രു​​ദം. 1-3, വ​​ർ​​ഷ പ​​രി​​ച​​യം: 35: 35,400-1,42,400.
അ​​സി​​സ്റ്റ​ന്‍റ് എ​​ൻ​​ജി​​നീ​​യ​​ർ (സി​​വി​​ൽ): സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​ഗ് ബി​​രു​​ദം; 32; 44,900-1,42,400.

ജൂ​​ണി​​യ​​ർ എ​​ൻ​​ജി​​നി​​യ​​ർ (സി​​വി​​ൽ ): എ​​ൻ​​ജി​​നി​​യ​​റിം​​ഗി​​ൽ ബി​​രു​​ദം/​​ഡി​​പ്ലോ​​മ; 32 35,400-1,12, 400. അ​​സി​​സ്റ്റ​ന്‍റ് സെ​​ക്ഷ​​ൻ ഓ​​ഫീ​​സ​​ർ: ബി​​രു​​ദം 21-30, 44,900-1,42,400 കം​​പ്യൂ​​ട്ട​​ർ ബേ​​സ്‌​​ഡ് ടെ​​സ്റ്റ് മു​​ഖേ​​ന.

ഫീ​​സ്: 100 രൂ​​പ എ​​സ്‌​​ബി​​ഐ ഇ-​​പേ മു​​ഖേ​​ന ഫീ​​സ​​ട​​യ്ക്കാം.​ പ​​ട്ടി​​ക വി​​ഭാ​​ഗം, ഭി​​ന്ന​​ശേ​​ഷി​ക്കാ​​ർ, വി​​മു​​ക്‌​​ത​​ഭ​​ട​​ൻ, സ്ത്രീ​​ക​​ൾ എ​​ന്നി​​വ​​ർ​​ക്കു ഫീ​​സി​​ല്ല.

യോ​​ഗ്യ​​ത സം​​ബ​​ന്ധി​​ച്ച കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക്: https://dsssb.delhi.gov.in, https://dsssbonline.nic.in.

Tags : Career Deepika DSSSB

Recent News

Corehub Up