ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷൻ ലിമിറ്റഡിന്റെ മാർക്കറ്റിംഗ് ഡിവിഷൻ, ഗ്രാജ്വേറ്റ് അപ്രന്റിസ് ട്രെയിനി ഒഴിവുകളിൽ അപേക്ഷ ക്ഷണിച്ചു.
വിവിധ ലൊക്കേഷനുകളിലായി 608 ഒഴിവ്. ഇതിൽ 15 ഒഴിവ് കേരളത്തിലാണ്. ഒരു വർഷ പരിശീലനം. മാർച്ച് 2 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവുള്ള വിഭാഗങ്ങൾ: സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇൻസ്ട്രമെന്റേഷൻ എൻജിനിയറിംഗ്. യോഗ്യത: 60% മാർക്കോടെ ബന്ധപ്പെട്ട വി ഭാഗത്തിൽ എൻജിനിയറിംഗ് ബിരുദം.
പ്രായം: 18-25 അർഹർക്ക് ഇളവ്. സ്റ്റൈപൻഡ്: 25,000, തെരഞ്ഞെടുപ്പ്: യോഗ്യതാ പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി ഡോക്യുമെന്റ് വെരിഫിക്കേഷനും ഉണ്ടാകും.
www.hindustanpetroleum.com
Tags : Career Deepika HPCL