പേരൂരിൽ നാട്ടുകാരെ ആക്രമിച്ച തെരുവുനായയെ പിടികൂടി വാഹനത്തിലേക്ക് മാറ്റിയപ്പോൾ.
ഏറ്റുമാനൂർ: പേരൂരിൽ തെരുവുനായയുടെ ആക്രമണം. കുട്ടിയടക്കം പത്തു പേർക്ക് കടിയേറ്റു. ഞായറാഴ്ചയാണ് സംഭവം. പൂവത്തുംമൂട് ഖാദിപ്പടി, അരയിടം എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണമുണ്ടായത്.
അലഞ്ഞുതിരിഞ്ഞു നടന്ന നായയാണ് പാഞ്ഞുനടന്ന് നാട്ടുകാരെ ആക്രമിച്ചത്. കടിയേറ്റതിനു പുറമേ പലരെയും നായ മാന്തുകയും ചെയ്തു. നായയുടെ പരാക്രമം തുടർന്നതോടെ നാട്ടുകാർ ഭീതിയിലായി. നാട്ടുകാർ നഗരസഭാധികൃതരെ വിവരമറിയിച്ചതിനേത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം ജീവനക്കാർ സ്ഥലത്തെത്തി തെരുവുനായയെ പിടികൂടി ഷെൽട്ടറിലേക്ക് മാറ്റി. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു. നായയുടെ ആക്രമണമുണ്ടായതോടെ തെരുവുനായ ശല്യത്തിനെതിരേ നടപടി വേണമെന്ന ആവശ്യം ശക്തമായി.