x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്ക്


Published: July 11, 2026 04:37 AM IST | Updated: July 11, 2026 04:37 AM IST

നെ​ല്ലി​മ​റ്റം മി​ല്ലും​പ​ടി​യി​ൽ അ​പ​ക​ട​ത്തി​ൽ തകർന്ന കാ​ർ

കോ​ത​മം​ഗ​ലം:​ദേ​ശീ​യ പാ​ത​യി​ല്‍ ക​വ​ള​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ൽ നാ​ല് വ്യ​ത്യ​സ്ത വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ല്‍ 10 പേ​ര്‍​ക്ക് പ​രി​ക്ക്. രാ​വി​ലെ നെ​ല്ലി​മ​റ്റം മി​ല്ലും​പ​ടി​യി​ല്‍ കാ​റും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ എ​ട്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. നെ​ല്ലി​മ​റ്റം പ​ള്ളി​ക്ക് സ​മീ​പം ലോ​റി മ​തി​ലി​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ല. പി​ന്നീ​ട് നെ​ല്ലി​മ​റ്റം സ്‌​കൂ​ളി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ഉ​ണ്ടാ​യ അ​പ​ക​ട​ത്തി​ലും ത​ല​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ ഒ​രോ​രു​ത്ത​ർ​ക്ക് വീ​ത​വു​മാ​ണ് പ​രി​ക്കേ​റ്റ​ത്.

നെ​ല്ലി​മ​റ്റം സ്‌​കൂ​ളി​ന് സ​മീ​പം രാ​വി​ലെ 11.30 നാ​ണ് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​നാ​യ ജോ​സ​ഫി​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ത​ല​ക്കോ​ട് വൈ​കി​ട്ട് നാ​ലി​നാ​ണ് കെ​എ​സ്ആ​ര്‍​ടി​സി ബ​സും കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ബൈ​ക്ക് യാ​ത്രി​ക​ന് പ​രി​ക്കേ​റ്റു. ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

 

Tags : Local News Nattuvishesham Ernakulam

Recent News

Corehub Up