x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തോ​രാ​ട് മ​ല​യി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി: സ​മ​ര​ത്തി​നൊ​രു​ങ്ങി നാ​ട്ടു​കാ​ര്‍


Published: July 11, 2026 05:45 AM IST | Updated: July 11, 2026 05:45 AM IST

ബാ​ലു​ശേ​രി: ജി​ല്ല​യി​ലെ പ്ര​ധാ​ന ഇ​ക്കോ-​ടൂ​റി​സം മേ​ഖ​ല​യാ​യ വ​യ​ല​ട​യ്ക്ക് സ​മീ​പ​മു​ള്ള തോ​രാ​ട് മ​ല​യി​ല്‍ ക​രി​ങ്ക​ല്‍ ക്വാ​റി തു​ട​ങ്ങാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ്ര​തി​ഷേ​ധം. പ​ന​ങ്ങാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ര്‍​ഡി​ല്‍ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്താ​ണ് ക്വാ​റി സ്ഥാ​പി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ക്വാ​റി​യു​ടെ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി തോ​രാ​ട് റോ​ഡി​ല്‍ നി​ന്ന് അ​ങ്ക​ണ​വാ​ടി​ക്ക് സ​മീ​പം സ്വ​കാ​ര്യ​ഭൂ​മി​യി​ലേ​ക്ക് ഏ​ക​ദേ​ശം ഒ​രു കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ റ​ബ​ര്‍​മ​ര​ങ്ങ​ള്‍ മു​റി​ച്ചു​മാ​റ്റി റോ​ഡ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ജ​ന​വാ​സ മേ​ഖ​ല​യോ​ട് ചേ​ര്‍​ന്ന് ക്വാ​റി സ്ഥാ​പി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ത്തെ​യും പ​രി​സ്ഥി​തി​യെ​യും ഗു​രു​ത​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് നാ​ട്ടു​കാ​ര്‍ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ക്വാ​റി സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ ആ​വ​ശ്യം. ഇ​തി​നാ​യി വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ല്‍ സ​മ​ര​പ​രി​പാ​ടി​ക​ള്‍ ആ​രം​ഭി​ക്കാ​നും തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്.
തോ​രാ​ട് മ​ല​യി​ല്‍ നി​ന്നു​ള്ള അ​രു​വി​ക​ള്‍ കു​റു​മ്പൊ​യി​ല്‍ ഭാ​ഗ​ത്തേ​ക്കാ​ണ് ഒ​ഴു​കു​ന്ന​ത്.

ഖ​ന​ന പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ചാ​ല്‍ ഈ ​ജ​ല​സ്രോ​ത​സു​ക​ള്‍ മ​ലി​ന​മാ​കു​ക​യും കു​ടി​വെ​ള്ള വി​ത​ര​ണ​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ള്‍.വ​യ​ല​ട മ​ല​യി​ല്‍ വ​ര്‍​ഷ​ങ്ങ​ളാ​യി പ്ര​വ​ര്‍​ത്തി​ച്ച ക​രി​ങ്ക​ല്‍ ക്വാ​റി​മൂ​ലം നി​ര​വ​ധി കു​ടും​ബ​ങ്ങ​ള്‍ ദു​രി​തം അ​നു​ഭ​വി​ച്ച സാ​ഹ​ച​ര്യ​വും നാ​ട്ടു​കാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ളും സ​മ​ര​ങ്ങ​ളും ന​ട​ന്നി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നും ഖ​ന​ന​ത്തി​ന്‍റെ ആ​ഘാ​തം മൂ​ലം ചി​ല കു​ടും​ബ​ങ്ങ​ള്‍ പ്ര​ദേ​ശം​വി​ട്ട് താ​മ​സം മാ​റേ​ണ്ടി​വ​ന്ന​താ​യും അ​വ​ര്‍ പ​റ​യു​ന്നു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് വി.​ടി. സൂ​ര​ജ് എം​എ​ല്‍​എ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up