ചാത്തന്നൂര്‍: ബി.ബി. ഗോപകുമാര്‍ എംഎല്‍എക്കെതിരേ വധഭീഷണി. കഴിഞ്ഞ ദിവസം ഫോണിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. സ്ക്രീന്‍ ഷോട്ട് സഹിതം ഗോപകുമാര്‍ സിറ്റി പോലീസ് കമ്മിഷണര്‍ക്ക് പരാതി നൽകി.
കേസന്വേഷണം ചാത്തന്നൂര്‍ പോലീസിന് കൈമാറി. പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം നിരന്തരമായി ഒരേ നമ്പരില്‍ നിന്നു കോള്‍ വന്നു കൊണ്ടിരുന്നു. ഫോണ്‍ എടുത്തപ്പോള്‍ അസഭ്യവര്‍ഷമായിരുന്നു.
വധിക്കുമെന്ന ഭീഷണി ഉയര്‍ത്തിയതായി എംഎല്‍എ പറഞ്ഞു. എറണാകുളം കളമശേരിയിലെ സിം ഉപയോഗിച്ചാണ് വിളിച്ചത്. സിം ഉടമയെ തിരിച്ചറിഞ്ഞതായാണ് വിവരം.
Tags : Local News Nattuvishesham Kollam