x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂത്ത് ​കോ​ണ്‍​ക്ലേ​വി​ല്‍ ഇ​ര​ട്ട​നേ​ട്ട​വു​മാ​യി ഭാ​ര​തീ​യ വി​ദ്യാ​പീ​ഠം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ള്‍


Published: July 11, 2026 06:29 AM IST | Updated: July 11, 2026 06:29 AM IST

ജി.ശ്രീ​ഹ​രി, ശ്രീ​ഹ​രി ന​ന്ദ​ന്‍

പാ​റ​ശാല : തി​രു​വ​ന​ന്ത​പു​രം വേ​ളി ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ലെ ഇ​ന്‍റര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ ജൂ​ലൈ ആറിന് ​സം​ഘ​ടി​പ്പി​ച്ച യൂ​ത്ത് കോ​ണ്‍​ക്ലേ​വി​ല്‍ ഭാ​ര​തീ​യ വി​ദ്യാ​പീ​ഠം സെ​ന്‍​ട്ര​ല്‍ സ്‌​കൂ​ളി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​ങ്കെ​ടു​ത്ത ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി ജി.ശ്രീ​ഹ​രി ഒ​ന്നാം സ്ഥാ​ന​വും പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി ശ്രീ​ഹ​രി ന​ന്ദ​ന്‍ എ​സ്.​ഡി. മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

റ​ഷ്യ​ന്‍ എം​ബ​സി ഇ​ന്‍ ഇ​ന്ത്യ​യും നോ​ള​ജ് വാ​ക്ക് യു​വ​ജ​ന സം​ഘ​ട​ന​യും സം​യു​ക്ത മാ​യി സം​ഘ​ടി​പ്പി​ച്ച ദേ​ശീ​യ​ത​ല കോ​ണ്‍​ക്ലേവി​ല്‍ സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള വി​ദ്യാ​ര്‍​ഥിക​ള്‍ പ​ങ്കെ​ടു​ത്തു.​ പ്രാ​ഥ​മി​ക പ​രീ​ക്ഷ​യി​ല്‍ യോ​ഗ്യ​ത നേ​ടി​യ​വ​രാ​ണ് അ​ന്തി​മ ഘ​ട്ട​ത്തി​ല്‍ മാ​റ്റു​ര​ച്ച​ത്.​

പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഹെ​റി​റ്റേ​ജ് എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ന്ന അ​ക്കാ​ദ​മി​ക സെ​ഷ​നും പ​ത്മ​ശ്രീ ജേതാവ് കെ. ​കെ. മു​ഹ​മ്മ​ദ് ന​യി​ച്ച പ്ര​ത്യേ​ക സം​വാ​ദ​വും വി​ദ്യാ​ര്‍​ഥിക​ള്‍​ക്ക് ശ്ര​ദ്ധേ​യ​മാ​യ പ​ഠ​നാ​നു​ഭ​വ​മാ​യി.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up