x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​മാ​ന​യാത്രയ്ക്കിടയിൽ സ​ഹയാ​ത്രി​ക​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച ന​ഴ്‌​സി​നെ ആ​ദ​രി​ച്ചു


Published: July 11, 2026 06:18 AM IST | Updated: July 11, 2026 06:18 AM IST

പൂ​ജാ​ രാ​ജ​കു​മാ​രൻ.​

പ​ര​വൂ​ര്‍: വി​മാ​ന യാ​ത്ര​യ്ക്കി​ട​യി​ല്‍ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ അ​നു​ഭ​വ​പ്പെ​ട്ട യാ​ത്രി​ക​യു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ സ​ഹാ​യി​ച്ച പൂ​ത​ക്കു​ളം ക​ല​യ്‌​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ ന​ഴ്സി​നെ ജ​ന്മ​നാ​ട് ആ​ദ​രി​ച്ചു.

റാ​സ​ല്‍ ഖൈ​മ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ന​ഴ്സാ​യ പൂ​ജാ​രാ​ജ​കു​മാ​ര​നെ​യാ​ണ് സി​പി​എം, ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ വീ​ട്ടി​ലെ​ത്തി ആ​ദ​രി​ച്ച​ത്. ജൂ​ലൈ ഒ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. ദു​ബാ​യി​ല്‍​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് വി​മാ​ന​ത്തി​ല്‍ വ​രി​ക​യാ​യി​രു​ന്നു പൂ​ജ. വി​മാ​നം പ​റ​ന്നു​യ​ര്‍​ന്ന് അ​ല്പ​സ​മ​യ​ത്തി​ന​ക​മാ​ണ് അ​ടി​യ​ന്ത​ര​സ​ഹാ​യം തേ​ടി​യു​ള്ള അ​റി​യി​പ്പ് എ​ത്തി​യ​ത്. ചി​കി​ത്സ​യ്ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്ന ഒ​രു യാ​ത്ര​ക്കാ​രി ബോ​ധ​ര​ഹി​ത​യാ​യി.

അ​വ​ര്‍​ക്ക് പൂ​ജ പ്രാ​ഥ​മി​ക​ശു​ശ്രൂ​ഷ ന​ല്‍​കു​ക​യും ആ​ത്മ​വി​ശ്വാ​സം പ​ക​രു​ക​യും ചെ​യ്തു. യാ​ത്ര​ക്കാ​രി സു ​ര​ക്ഷി​ത​യാ​യെ​ന്ന് ഉ​റ​പ്പു​വ​രു​ത്താ​നും ശ്ര​ദ്ധി​ച്ചു. ത​ണു​ത്തു തു​ട​ങ്ങി​യി​രു​ന്ന അ​വ​രു​ടെ ശ​രീ​രം തി​രു​മ്മി ചൂ​ടാ​ക്കി കൊ​ടു​ക്കു​ക​യും ചെ​യ്തു. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ലെ ഇ​ട​പെ​ട​ലി​ന് എ​യ​ര്‍ ഇ​ന്ത്യ എ​ക്‌​സ്പ്ര​സ് അ​ധി​കൃ​ത​രും പൂ​ജ​യെ ന​ന്ദി​യ​റി​യി​ച്ചു.

ക​ല​യ്ക്കാ​ട് താ​മ​ര ഇ​ട​വി​ള വീ​ട്ടി​ല്‍ രാ​ജ​കു​മാ​ര​ന്‍-​സു​ഷ​മ ദ​മ്പ​തി​മാ​രു​ടെ മ​ക​ളാ​ണ്. 21ന് ​പൂ​ജ ജോ​ലി​സ്ഥ​ല​ത്തേ​ക്കു മ​ട​ങ്ങും. പൂ​ത​ക്കു​ളം പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്‍റ് എ​സ്. അ​മ്മി​ണി​യ​മ്മ, സി​എ​ച്ച്‌​സി ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഖാ​ലി​ദ്, ഷെ​മീ​ലാ ബീ​ഗം, പ്ര​സാ​ദ്, അ​ന്‍​സ​ല്‍, സ​മീ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up