x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ത​മ്പാനൂ​രി​ലെ ഹോ​ട്ട​ലി​ൽ തീ​പി​ടി​ത്തം


Published: July 11, 2026 06:25 AM IST | Updated: July 11, 2026 06:25 AM IST

ത​മ്പാനൂ​രി​ലെ ഹോ​ട്ട​ൽ ഹൈ​ലാ​ൻ​ഡി​ൽ തീ​പി​ടി​ത്തമുണ്ടായതിനെത്തുടർന്ന് ഫയർഫോഴ്സ് എത്തിയപ്പോൾ.

തി​രു​വ​ന​ന്ത​പു​രം: ത​മ്പാനൂ​​രി​ലെ ഹോ​ട്ട​ൽ ഹൈ​ലാ​ൻ​ഡി​ൽ തീ​പി​ടി​ത്തം. ആ​ള​പാ​യ​മി​ല്ല. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 5.15 ഓ​ടെ​യാ​ണ് സം​ഭ​വം. ര​ണ്ടാം നി​ല​യി​ലെ അ​ടു​ക്ക​ള ഭാ​ഗ​ത്തു നി​ന്നാ​ണ് തീ​യു​യ​ർ​ന്ന​ത്. പു​ക ഉ​യ​രു​ന്ന​ത് ക​ണ്ട നാ​ട്ടു​കാ​ർ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

പു​ക എ​ല്ലാ നി​ല​ക​ളി​ലേ​ക്കു പ​ട​ർ​ന്ന​തോ​ടെ ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് താ​മ​സ​ക്കാ​രെ താ​ഴേ​ക്കു മാ​റ്റി. ഇ​തി​നി​ട​യി​ൽ ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി.  ചെ​ങ്ക​ൽ​ച്ചൂ​ള ഫ​യ​ർ സ്റ്റേ​ഷ​നി​ൽ നി​ന്നും നാ​ല് യൂ​ണി​റ്റ് എ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്.

പ​ക്ഷേ അ​പ്പോ​ഴേ​ക്കും ഹോ​ട്ട​ലി​ന്‍റെ എ​ല്ലാ നി​ല​ക​ളി​ലും പു​ക പ​ട​ർ​ന്നി​രു​ന്നു.
പി​ന്നാ​ലെ മു​ഴു​വ​ൻ താ​മ​സ​ക്കാ​രെ​യും ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രു​ൾ​പ്പെ​ടെ ചേ​ർ​ന്ന് ഒ​ഴി​പ്പി​ച്ചു. അ​ടു​ക്ക​ള​യി​ൽ നി​ന്ന് തീ​പ​ട​ർ​ന്ന​താ​കാം അ​പ​ക​ട​ത്തി​നു കാ​ര​ണ​മെ​ന്ന് ഫ​യ​ർ​ഫോ​ഴ്സ് അ​റി​യി​ച്ചു.

Tags : Local News Nattuvishesham Thiruvananthapuram

Recent News

Corehub Up