ഷാമീന്‍ മാതാപിതാക്കൾക്കൊപ്പം
വെള്ളറട : അടിയന്തര ചികിത്സയ്ക്ക് സഹായം തേടി അര്‍ബുദരോഗബാധിതനായ 26 കാരൻ. കീമോ ഉള്‍പ്പെടെയുടെ യുള്ള ചികിത്സയ്ക്ക് ലക്ഷങ്ങള്‍ ചിലവ് വേണമെന്നിരിക്കെ എന്തു ചെയ്യണമെന്ന് ആശങ്കയിലാണ് നിര്‍ധന കുടുംബം.
വെള്ളറട മൂങ്ങോട് ഷാമീന്‍ മന്‍സില്‍ ഇബ്രാഹിം -സബീന ദമ്പതികളുടെ മകനായ ഷാമീന്‍ ഇബ്രാഹിന് വിദേശത്ത് ജോലിയില്‍ ഇരിക്കുമ്പോള്‍ 2025 ല്‍ ഉണ്ടായ ശാരീരിക ക്ഷീണമാണ് ആദ്യ ലക്ഷണമായി വരുന്നത്. വിട്ടുമാറാത്ത ചുമയെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് ബി. സെല്‍ ലിംഫോമ എന്ന അര്‍ബുദമാണ് ഷാമീന്‍ ഇബ്രാഹിമിന് പിടിപെട്ടതെന്ന് കണ്ടെത്തി.
തുടര്‍ന്ന് തിരുവനന്തപുരം റീജണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സ തേടി. നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഇതിനോടകം ആറ് കീമോകള്‍ക്ക് വിധേയനായി. ഇനിയും 6 കീമോയും തുടര്‍ന്ന് ഹാര്‍ട്ടി സെല്‍ ട്രാന്‍സ്പ്ലാന്റേഷനും മാത്രമാണ് പരിഹാരമെന്ന ഡോക്ടര്‍മാര്‍ വിധിയെഴുതി. എന്നാല്‍ ഈ ചികിത്സയ്ക്ക് 60 ലക്ഷത്തോളം രൂപ വേണ്ടിവരും.
വിദേശത്ത് ബേക്കറിയിലെ തൊഴിലാളിയായിരുന്ന ഷാമീന്റെ പിതാവ് ഇബ്രാഹിമിന് അര്‍ബുദ രോഗം ബാധിച്ചതിനെ തുടര്‍ന്ന് കാലുകളിലെ വിരലുകള്‍ നീക്കം ചെയ്തതോടെ കുടുംബം പോറ്റാന്‍ കഴിയാത്ത അവസ്ഥയായിലാണ്. അമ്മ സബീന ബീവിയുടെ തൊഴിലുറപ്പ് തൊഴില്‍ ചെയ്ത് കിട്ടുന്ന വരുമാനം മാത്രമാണ് ആകെയുള്ള വരുമാനം. ആകെയുള്ള നാലര സെന്റ് സ്ഥലവും വീടും മാത്രമാണ് കുടുംബത്തിലുള്ളത്. ഇത് കേരള ബാങ്കില്‍ പണയത്തിലും.
എസ്ബിഐ കുടപ്പനമൂട് ശാഖയില്‍ ഷാമീന്‍ ഇബ്രാഹിമിന്റെ പേരില്‍ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നന്പര്: 67337007701. ഐ എഫ് എസ് സി : എസ് ബി ഐഎന്‍0070588.ഗൂഗിൾ പേ- 9747370393.