x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ടി​വാ​തു​ക്ക​ലി​ൽ ഒ​റ്റ​യാ​ൻ; വ്യാ​പ​ക കൃ​ഷി നാ​ശം


Published: July 11, 2026 05:40 AM IST | Updated: July 11, 2026 05:40 AM IST

ക​ണ്ടി​വാ​തു​ക്ക​ലി​ൽ ഒ​റ്റ​യാ​ൻ ന​ശി​പ്പി​ച്ച തെ​ങ്ങ്.

നാ​ദാ​പു​രം: ചെ​ക്യാ​ട് പ​ഞ്ചാ​യ​ത്തി​ലെ ക​ണ്ടി​വാ​തു​ക്ക​ലി​ൽ ഒ​റ്റ​യാ​ന്‍റെ പ​രാ​ക്ര​മം. പ്ര​ദേ​ശ​ത്ത് വ്യാ​പ​ക കൃ​ഷി നാ​ശം. ക​ണ്ട​ത്തും​ക​ര ജി​ഷോ​ബ്, വ​ലി​യ പു​ര​ക്ക​ൽ മാ​ണി​ക്കം എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ കാ​യ്ഫ​ല​മു​ള്ള തെ​ങ്ങു​ക​ൾ, റ​ബ​ർ, ക​മു​ക് എ​ന്നി​വ​യാ​ണ് ആ​ന ന​ശി​പ്പി​ച്ച​ത്. ഒ​രാ​ഴ്ച മു​മ്പ് ഇ​വി​ടെ ആ​ന​ക്കൂ​ട്ടം ഇ​റ​ങ്ങി വ്യാ​പ​ക​മാ​യി കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ദി​വ​സ​ങ്ങ​ളോ​ളം ശ്ര​മി​ച്ചാ​ണ് കാ​ട്ടാ​ന​ക​ളെ ക​ണ്ണ​വം വ​ന​ത്തി​ലേ​ക്ക​യ​ച്ച​ത്. വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​ണ് ഒ​റ്റ​യാ​ൻ വീ​ണ്ടു​മെ​ത്തി​യ​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. തൊ​ട്ട​ടു​ത്ത വാ​ഴ​മ​ല​യി​ൽ ഒ​രാ​ഴ്ച​യി​ല​ധി​ക​മാ​യി ര​ണ്ട് സം​ഘ​ങ്ങ​ളാ​യി കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച് നി​ൽ​ക്കു​ക​യാ​ണ്. കൃ​ഷി​യി​ട​ത്തി​ൽ ആ​ന​ക​ളി​റ​ങ്ങി​യ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് കൃ​ഷി​യി​ട​ത്തി​ലി​റ​ങ്ങാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​യി.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up