x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ച​ങ്ങ​ൻ​കു​ള​ങ്ങ​ര​യി​ൽ 10പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു


Published: May 12, 2026 06:15 AM IST | Updated: May 12, 2026 06:15 AM IST

ഓ​ച്ചി​റ: ച​ങ്ങ​ൻ​കു​ള​ങ്ങ​ര, വ​ലി​യ​കു​ള​ങ്ങ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി പ​ര​ത്തി​യ തെ​രു​വു​നാ​യ 10പേ​രെ ക​ടി​ച്ചു.സാ​ര​മാ​യി പ​രി​ക്കേ​റ്റ ര​ണ്ടു​പേ​രെ ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ച​ങ്ങ​ൻ​കു​ള​ങ്ങ​ര പോ​ക്കാ​ട്ട് കി​ഴ​ക്ക​തി​ൽ അ​ദ​ബി​യാ​കു​ഞ്ഞ് (73), ച​ങ്ങ​ൻ​കു​ള​ങ്ങ​ര പ​ട്ട​യാ​ട്ട് വീ​ട്ടി​ൽ ഭാ​ർ​ഗ​വ​ൻ (75) എ​ന്നി​വ​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.മ​റ്റ് എ​ട്ടു​പേ​രെ ക​രു​നാ​ഗ​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​ക്കു​ശേ​ഷം വി​ട്ട​യ​ച്ചു.

കഴിഞ്ഞദിവസം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് നാ​ടു​നീ​ളെ ഓ​ടി​ന​ട​ന്ന നാ​യ മു​ന്നി​ൽ​പെ​ട്ട​വ​രെ​യെ​ല്ലാം ക​ടി​ച്ച​ത്. നാ​ട്ടു​കാ​ർ കൂ​ട്ടം​ചേ​ർ​ന്ന് നാ​യയെ ത​ല്ലി​ക്കൊ​ന്നു.

 

Tags : nattu vishesham 10 people stray dog

Recent News

Corehub Up