പ്രതീകാത്മക ചിത്രം
ഭരണങ്ങാനം: വിശുദ്ധ അല്ഫോന്സാമ്മയുടെ 116-ാം ജന്മദിനത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള് ഇന്ന് ഭരണങ്ങാനം അല്ഫോന്സാ ഷ്റൈനില് നടത്തും. വൈകുന്നേരം അഞ്ചിനുളള വിശുദ്ധ കുര്ബാനയോട് ചേര്ന്നാണ് ആഘോഷങ്ങള് ക്രമീകരിച്ചിരിക്കുന്നത്. പാലാ രൂപത മുഖ്യ വികാരി ജനറാള് മോണ്. ജോസഫ് തടത്തില് വിശുദ്ധ കുര്ബാനയര്പ്പിച്ച് സന്ദേശം നല്കും. തുടര്ന്ന് 6.15ന് ജപമാല പ്രദക്ഷിണം വലിയപള്ളി ചുറ്റി നടത്തും. 6 .45ന് തിരുശേഷിപ്പ് വന്ദനത്തോടെ ആഘോഷങ്ങള് സമാപിക്കും.
തിരുനാള് ആഘോഷങ്ങള്ക്ക് ഷ്റൈന് റെക്ടര് ഫാ. അഗസ്റ്റിന് പാലിക്കാപറമ്പില്, അഡ്മിനിസ്ട്രേറ്റര് ഫാ. മാത്യു കുറ്റിയാനിക്കല്, വൈസ് റെക്ടര്മാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. ആന്റണി തോണക്കര, ഫാ. ജോസഫ് പൊയ്യാനിയില് എന്നിവര് നേതൃത്വം നല്കും.