രതീഷ്
കടയ്ക്കല്: 25 പവന് സ്വര്ണം കവര്ന്ന കേസിലെ പ്രതി പിടിയില്.
മാമം പ്ലാക്കോട്ടുകോണം ചരുവിളവീട്ടില് കണ്ണപ്പന് എന്ന് വിളിക്കുന്ന രതീഷിനെയാണ് കടയ്ക്കല് പൊലീസ് അറസ്റ്റ് ചെയ്തത്.
വെഞ്ഞാറമൂട്, ആറ്റിങ്ങല് തുടങ്ങി വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, ഭവനഭേദനം ഉള്പ്പെടെ നിരവധി കേസുകളില് പ്രതിയാണ് രതീഷ്.
പ്രതിക്കെതിരെ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ നിരവധി പോലീസ് സ്റ്റേഷനുകളില് സമാന സ്വഭാവമുള്ള കേസുകള് രജിസ്റ്റര് ചെയ്തിട്ടുണ്ട്.
കൂടുതല് മോഷണക്കേസുകളുമായി ഈ പ്രതിക്ക് ബന്ധമുണ്ടോയെന്നത് ഉള്പ്പെടെ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.
Tags : Nattuvishesham Local News gold theft arrested