കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലെ വിദ്യാർഥികളും അധ്യാപകരും.
കൂടരഞ്ഞി: സഹജീവികളോടുള്ള സ്നേഹവും കരുതലും പ്രവൃത്തിയിലൂടെ പ്രകടിപ്പിച്ച് മാതൃകയാവുകയാണ് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് എൽപി സ്കൂളിലെ വിദ്യാർഥികൾ.
എസ്എംഎ രോഗബാധിതരായ കുട്ടികളുടെ ചികിത്സാ സഹായനിധിയിലേക്ക് സംഭാവന നൽകുന്നതിനായി തങ്ങളുടെ കൊച്ചുസമ്പാദ്യമായ സഞ്ചയികയിലെയും കുടുക്കയിലെയും പണം കുട്ടികൾ കൈമാറി. ചെറുപ്രായത്തിൽത്തന്നെ കാരുണ്യത്തിന്റെയും സഹജീവിസ്നേഹത്തിന്റെയും മഹത്തായ സന്ദേശം പകർന്നുനൽകുന്ന കുട്ടികളുടെ ഈ മാതൃകാപരമായ പ്രവർത്തനം അഭിനന്ദനാർഹമായി.
Tags :