x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചി​ല്ല​യ്ക്ക​ല്‍ തീ​ര​ത്ത് കുന്നിടിയുന്നു; ആശങ്കയിൽ നാട്ടുകാർ


Published: June 4, 2026 06:34 AM IST | Updated: June 4, 2026 06:34 AM IST

പ​ര​വൂ​ര്‍ ചി​ല്ല​യ്ക്ക​ല്‍ ക​ട​പ്പു​റ​ത്തെ ഇ​ടി​യു​ന്ന കു​ന്ന്.

അ​ഞ്ച​ല്‍ : പ​ര​വൂ​ര്‍ ചി​ല്ല​യ്ക്ക​ല്‍ തീ​ര​ത്തെ ക​ര​യി​ലെ കു​ന്ന് ഇ​ടി​യു​ന്നു. ഇ​തോ​ടെ ജ​ന​ങ്ങ​ള്‍ ഭീ​തി​യി​ലാ​യി. ജ​ന​ങ്ങ​ള്‍ വീ​ട് കെ​ട്ടി താ​മ​സി​ക്കു​ന്ന​തി​ന് അ​ടു​ത്തേ​യ്ക്കാ​ണ് കു​ന്ന് ഇ​ടി​ഞ്ഞു വീ​ഴു​ന്ന​ത്.
തീ​ര​ശോ​ഷ​ണം കാ​ര​ണ​മു​ള്ള കു​ന്നി​ടി​ച്ചി​ലാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ജ​ന​വാ​സ മേ​ഖ​ല​യാ​യ​തി​നാ​ല്‍ നാ​ട്ടു​കാ​ര്‍ ആ​ശ​ങ്ക​യി​ലാ​ണ്. മൈ​ല​യ്ക്ക​ല്‍ മു​ക്കി​ല്‍ നി​ന്ന് ക​ട​പ്പു​റ​ത്തേ​ക്കു​ള്ള വ​ഴി എ​ത്തി​ച്ചേ​രു​ന്ന ഭാ​ഗ​ത്തെ വീ​ടു​ക​ളി​ലെ താ​മ​സ​ക്കാ​രാ​ണ് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത്.

മി​ക്ക​വ​രും വാ​ട​ക വീ​ടു​ക​ളി​ലേ​ക്കും ബ​ന്ധു​ക്ക​ളു​ടെ വീ​ട്ടി​ലേ​ക്കും താ​മ​സം മാ​റു​വാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. 60 അ​ടി​യി​ല​ധി​കം ഉ​യ​ര​മു​ള്ള കു​ന്നു​ക​ള്‍ (ക്ലി​ഫ്) ക​ട​ല്‍​ക്ഷോ​ഭം കാ​ര​ണം ക​ട​ലി​ലേ​ക്ക് ഇ​ടി​ഞ്ഞു വീ​ണു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വീ​ടു​ക​ളു​ടെ മൂ​ന്നു മീ​റ്റ​ര്‍ ദൂ​ര​ത്തി​ല്‍ വ​രെ കു​ന്നി​ടി​ഞ്ഞി​ട്ടു​ണ്ട്. തീ​ര​സംര​ക്ഷ​ണ​ത്തി​നാ​യി പു​ലി​മു​ട്ടോ ക​ട​ല്‍​ഭി​ത്തി​യോ നി​ര്‍​മി​ക്ക​ണ​മെ​ന്ന വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള ആ​വ​ശ്യം സ​ര്‍​ക്കാ​രു​ക​ള്‍ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​യു​ന്നു.

ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ കീ​ഴി​ല്‍ ചി​ല്ല​യ്ക്ക​ല്‍ തീ​ര​സം​ര​ക്ഷ​ണ പ്ര​വൃ​ത്തി​ക്ക് 70 ല​ക്ഷം രൂ​പ​യ്ക്കാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. സ​മ​യ​ബ​ന്ധി​ത​മാ​യി ജോ​ലി ആ​രം​ഭി​ക്കാ​ത്ത​തി​നാ​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പ് ക​രാ​ര്‍ ഒ​ഴി​വാ​ക്കി​യെ​ന്നും ഒ​ട്ടേ​റെ ത​വ​ണ പു​ന​ര്‍​ലേ​ലം ന​ട​ത്തി​യി​ട്ടും ക​രാ​റു​കാ​രെ ല​ഭി​ച്ചി​ല്ലെ​ന്നു​മാ​ണ് അ​റി​യു​ന്ന​ത്.

ചി​ല്ല​യ്ക്ക​ല്‍ ക​ട​ല്‍​ത്തീ​രം സം​ര​ക്ഷ​ണ​ത്തി​നാ​യി ക​രി​ങ്ക​ല്‍ ഭി​ത്തി​ക​ള്‍ സ്ഥാ​പി​ക്കാ​നാ​യി​രു​ന്നു ക​രാ​ര്‍. എ​ന്നാ​ല്‍ ഇ​തി​നെ​ക്കാ​ള്‍ 40 ശ​ത​മാ​നം അ​ധി​കം തു​ക ക​രാ​റു​കാ​ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ​യാ​ണ് പ​ദ്ധ​തി അ​നി ശ്ചി​ത​ത്വ​ത്തി​ലാ​യ​ത്. ക​രി​ങ്ക​ല്ലി​ന്‍റെ വി​ല​യും ല​ഭ്യ​ത കു​റ​വും പ​ദ്ധ​തി​ക്കു ത​ട​സ​മാ​യി. ക​ഴി​ഞ്ഞ സ​ര്‍​ക്കാ​ര്‍ ബ​ജ​റ്റി​ല്‍ എ​ട്ടു കോ​ടി ചി​ല്ല​യ്ക്ക​ല്‍ ക​ട​ല്‍​ത്തീ​ര സം​ര​ക്ഷ​ണ​ത്തി​ന് അ​നു​വ​ദി​ച്ചി​രു​ന്നു.

Tags : Local News Nattuvishesham Kollam

Recent News

Corehub Up