x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് ഉ​യ​ർ​ത്തെ​ഴു​ന്നേ​ല്പി​ന്‍റെ ച​രി​ത്രം: പി​ണ​റാ​യി

വെബ് ഡെസ്ക്
Published: August 20, 2026 11:48 PM IST | Updated: August 20, 2026 11:48 PM IST

എ​ഴു​മ​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ​ബാ​ങ്കി​ന്‍റെ ശ​താ​ബ്‌​ദി​യാ​ഘോ​ഷ​ങ്ങ​ൾ പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

മ​ല്ല​പ്പ​ള്ളി: കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല​യ്ക്ക് എ​ന്നും ഉ​യ​ർ​ത്തെ​ഴു​ന്നേ​ല്പി​ന്‍റെ ച​രി​ത്ര​മാ​ണ് അ​വ​കാ​ശ​പ്പെ​ടാ​നു​ള്ള​തെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. എ​ഴു​മ​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ ശ​താ​ബ്‌​ദി ആ​ഘോ​ഷ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നോ​ട്ടു നി​രോ​ധ​ന സ​മ​യ​ത്ത് സ​ഹ​ക​ര​ണ മേ​ഖ​ല​യെ പ്ര​ത്യേ​കം ല​ക്ഷ്യ​മി​ട്ടു​ള്ള ആ​ക്ര​മ​ണം ഉ​ണ്ടാ​യി.

എ​ന്നാ​ൽ അ​തി​നെ ശ​ക്ത​മാ​യി കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ മേ​ഖ​ല പ്ര​തി​രോ​ധി​ച്ചു. സ​ഹ​ക​ര​ണ മേ​ഖ​ല​യെ ഒ​പ്പം നി​ർ​ത്തു​ന്ന സ​മീ​പ​ന​മാ​ക​ണം സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കേ​ണ്ട​തെ​ന്നു പി​ണ​റാ​യി വി​ജ​യ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​തി​സ​ന്ധി​ക​ളി​ൽ നി​ന്ന് ക​ര​ക​യ​റി വ​ന്ന ച​രി​ത്ര​മാ​ണ് എ​ഴു​മ​റ്റൂ​ർ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​നു​ള്ള​ത്. പ​ര​സ്പ​ര സ​ഹാ​യ സം​ഘ​മാ​യി ആ​രം​ഭി​ച്ച് ഇ​ന്ന് മി​ക​ച്ച സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് ആ​യി മാ​റി​യ​തി​ന്‍റെ ച​രി​ത്ര വ​ഴി​ക​ൾ പ​രി​ശോ​ധി​ക്കു​മ്പോ​ൾ സ​ഹ​കാ​രി​ക​ളു​ടെ അ​ർ​പ്പ​ണ മ​നോ​ഭാ​വ​ത്തി​നും, ജ​ന​പി​ന്തു​ണ​യ്ക്കും വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ​സ്. ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പ​ഴ​കു​ളം മ​ധു എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബാ​ങ്കി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റു​മാ​രെ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജു ഏ​ബ്ര​ഹാം ആ​ദ​രി​ച്ചു. സം​സ്ഥാ​ന സ​ഹ​ക​ര​ണ യൂ​ണി​യ​ൻ അം​ഗം പി.​ആ​ർ. പ്ര​സാ​ദ് വി​ദ്യാ​ഭ്യാ​സ അ​വാ​ർ​ഡ് വി​ത​ര​ണം ന​ട​ത്തി. ബാ​ങ്ക് സെ​ക്ര​ട്ട​റി സി. ​അ​ല​ക്സാ​ണ്ട​ർ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സ​ർ​ക്കി​ൾ സ​ഹ​ക​ര​ണ യൂ​ണി​യ​ൻ ജി​ല്ലാ ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു ച​ന്ദ്ര​മോ​ഹ​ൻ, സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ. ​പി. ഉ​ദ​യ​ഭാ​നു, എ​ൽ​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ അ​ല​ക്സ് ക​ണ്ണ​മ​ല, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം കെ. ​ടി. മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ജ​യ​ൻ പു​ളി​ക്ക​ൽ,സ്വാ​ഗ​ത​സം​ഘം ജ​ന​റ​ൽ ക​ൺ​വീ​ന​ർ കെ. ​വി​ജ​യ വ​ർ​മ, ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : Nattuvishesham Local News cooperative sector Pinarayi

Recent News

Corehub Up