x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ണ്ടു​മ​ല്ലി പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു

വെബ് ഡെസ്ക്
Published: August 21, 2026 12:49 AM IST | Updated: August 21, 2026 12:49 AM IST

വാ​ലാ​ച്ചി​റ​യി​ലെ ഒ​യാ​സി​സ് കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ മൂ​ന്നാ​മ​ത് ചെ​ണ്ടു​മ​ല്ലി പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

ക​ടു​ത്തു​രു​ത്തി: വാ​ലാ​ച്ചി​റ​യി​ലെ ഒ​യാ​സി​സ് കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ന്‍റെ മൂ​ന്നാ​മ​ത് ചെ​ണ്ടു​മ​ല്ലി പൂ​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ന​ട​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ങ്ങ​ളി​ല്‍ മി​ക​ച്ച വി​ള​വ് ല​ഭി​ച്ചെ​ങ്കി​ലും ഇ​ക്കു​റി ശ​ക്ത​മാ​യി പെ​യ്ത മ​ഴ കൃ​ഷി​ക്ക് നാ​ശ​മു​ണ്ടാ​ക്കി. വി​ള​വെ​ടു​ക്കു​ന്ന പൂ​ക്ക​ൾ പ്രാ​ദേ​ശി​ക​മാ​യി ത​ന്നെ വി​റ്റു തീ​ര്‍​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ‌

പ​രി​ച​യ​ക്കാ​ര്‍​ക്കും സു​ഹൃ​ത്തു​ക്ക​ള്‍​ക്കു​മെ​ല്ലാം വാ​ട്‌​സാ​പ്പി​ലും മ​റ്റും സ​ന്ദേ​ശം അ​യ​ച്ചാ​ണ് പ​ബ്ലി​സി​റ്റി ന​ല്‍​കു​ന്ന​ത്. ‌ഓ​ണ​ക്കാ​ല​മാ​യ​തോ​ടെ സ്‌​കൂ​ളു​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ, ക്ല​ബ്ബു​ക​ൾ വി​വി​ധ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ൾ എ​ന്നി​വി​ട ങ്ങ​ളി​ലൊ​ക്കെ ഓ​ണാ​ഘോ​ഷ​വും പൂ​ക്ക​ള​മി​ടീ​ലും ന​ട​ക്കു​ന്നു​ണ്ട്. ഇ​വി​ട​ങ്ങ​ളി​ലെ​ല്ലാം പൂ​ക്ക​ള​മി​ടാ​ൻ ആ​വ​ശ്യ​ക്കാ​രെ​ത്തു​ന്നു​ണ്ട്. ക​ടു​ത്തു​രു​ത്തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ജോ​ര്‍​ജ് കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് മെം​ബ​ർ സി​റി​യ​ക്ക് ജോ​ര്‍​ജ്, കു​ടും​ബ​ശ്രീ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ശ്രീ​ദേ​വി സു​ബ്ബ​രാ​യ​ന്‍, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളാ​യ സി​നി എ​ന്‍. ജോ​ണ്‍, അ​ഞ്ചു​മോ​ള്‍ കെ. ​മാ​ത്യു, കെ. ​പ്ര​ഭ, ലീ​ലാ​മ്മ മ​ത്താ​യി എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Nattuvishesham Local News Harvesting red jasmine

Recent News

Corehub Up