x
ad
Fri, 21 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​മ്പ​ല​മു​ക്ക് -പ​രു​ത്തി​പ്പാ​റ റോ​ഡി​ല്‍ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍

വെബ് ഡെസ്ക്
Published: August 21, 2026 12:47 AM IST | Updated: August 21, 2026 12:47 AM IST

പ്രതീകാത്മക ചിത്രം

പേ​രു​ര്‍​ക്ക​ട: അ​മ്പ​ല​മു​ക്ക്-​പ​രു​ത്തി​പ്പാ​റ റോ​ഡി​ല്‍ സാ​ന്ത്വ​ന ഹോ​സ്പി​റ്റ​ലി​ന് മു​ന്‍​വ​ശ​ത്ത് റോ​ഡി​ല്‍ വാ​ട്ട​ര്‍ അ​ഥോ​റി​ട്ടി​യു​ടെ ലീ​ക്കേ​ജ് റെ​ക്ടി​ഫി​ക്കേ​ഷ​ന്‍ വ​ര്‍​ക്കി​ന്‍റെ​യും റോ​ഡ് ടാ​റി​ംഗ് വ​ര്‍​ക്കു​മാ​യും ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​ത്തി​ല്‍ ഇന്നു രാ​വി​ലെ ആറു മു​ത​ല്‍ നാളെ ഉ​ച്ച​യ്ക്കു രണ്ടുവ​രെ ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി. പേ​രൂ​ര്‍​ക്ക​ട ഭാ​ഗ​ത്തുനി​ന്നും പ​രു​ത്തി​പ്പാ​റ ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കു​ട​പ്പ​ന​ക്കു​ന്ന് എം​സി റോ​ഡ് വ​ഴി പ​രു​ത്തി​പ്പാ​റ ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട​താ​ണ്.

അ​മ്പ​ല​മു​ക്ക് ഭാ​ഗ​ത്തുനി​ന്നും കു​റ​വ​ന്‍​കോ​ണം, പ​രു​ത്തി​പ്പാ​റ, മു​ട്ട​ട, പ​റ​മ്പി​ക്കോ​ണം, നാ​ലാ​ഞ്ചി​റ എ​ന്നീ ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ ക​വ​ടി​യാ​ര്‍-​കു​റ​വ​ന്‍​കോ​ണം വ​ഴി പോ​കേ​ണ്ട​താ​ണ്. പ​രു​ത്തി​പ്പാ​റ , എ​ന്‍​സി​സി റോ​ഡ്, മു​ട്ട​ട, പ​റ​മ്പി​ക്കോ​ണം, നാ​ലാ​ഞ്ചി​റ, കു​റ​വ​ന്‍​കോ​ണം ഭാ​ഗ​ത്തുനി​ന്നും അ​മ്പ​ല​മു​ക്ക് ഭാ​ഗ​ത്തേ​യ്ക്ക് പോ​കേ​ണ്ട വാ​ഹ​ന​ങ്ങ​ള്‍ കു​റ​വ​ന്‍​കോ​ണം-​ക​വ​ടി​യാ​ര്‍-​അ​മ്പ​ല​മു​ക്ക് വ​ഴി പോ​കേ​ണ്ട​താ​ണ്.

ട്രാ​ഫി​ക് ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ വി​വ​ര​ങ്ങ​ള്‍ അ​റി​യു​ന്ന​തി​ലേ​യ്ക്ക് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് 0471-2558731 , 9497930055 എ​ന്നീ ഫോ​ണ്‍ ന​മ്പ​റുക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Tags : Traffic arrangements NattuVishasham DistrictNews

Recent News

Corehub Up