x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

തടികൾ കയറ്റിയ ലോറി മറിഞ്ഞു

വെബ് ഡെസ്ക്
Published: September 4, 2026 12:56 AM IST | Updated: September 4, 2026 12:56 AM IST

പൂ​വാ​ർ: കെ​ട്ടി ബ​ല​പ്പെ​ടുത്തി​യ വ​ടംപൊ​ട്ടി ത​ടി​ക​ൾ റോ​ഡി​ലേ​ക്ക് പ​തി​ച്ചു. നി​യ​ന്ത്ര​ണം തെ​റ്റി​യ ലോ​റി ഏ​റെ തി​ര​ക്കു​ള്ള ബൈ​പ്പാ​സ് റോ​ഡി​ൽ മ​റി​ഞ്ഞു. ഡ്രൈ​വ​റു​ടെ​യും സ​ഹാ​യി​യു​ടെ​യും സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലും റോ​ഡി​ൽ മ​റ്റു വാ​ഹ​ന​ങ്ങ​ൾ ഇല്ലാതിരു ന്നതും വ​ൻ ദു​ര​ന്തം ഒ​ഴി​വാ​ക്കി. ഡ്രൈ​വ​റും സ​ഹാ​യി​യും നേ​രി​യ പ​രി​ക്കുകളോടെ അ​ദ്ഭുത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

ഇ​ന്ന​ലെ വൈ​കു​ന്നേ​രം കോ​വ​ളം കാ​രോ​ട് ബൈ​പ്പാ​സി​ൽ പു​റു​ത്തി​വി​ള സി​ഗ്നൽ ജം​ഗ്ഷ​നി​ലാ​യി​രു​ന്നു സം​ഭ​വം. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നും ആ​ഞ്ഞി​ലി ത​ടി​ക​യ​റ്റി ബൈ​പ്പാ​സി​ലൂ​ടെ കോ​വ​ളം ഭാ​ഗ​ത്തേ​യ്ക്ക് വ​രി​ക​യാ​യി​രു​ന്ന ലോ​റി​യി​ൽ ത​ടി​ക​ൾ അ​ടു​ക്കി കെ​ട്ടി​യി​രു​ന്ന വ​ടം പൊ​ട്ടി​യ​താ​ണ് അ​പ​ക​ട​ത്തി​നു വ​ഴി​വഴിച്ചത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ത​ടി​ക​ൾ റോ​ഡി​ലേ​ക്ക് ചി​ത​റി വീ​ണെ​ങ്കി​ലും അ​നി​ഷ്ട സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ല.​അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്ത് ബൈ​പ്പാ​സി​ൽ ഗ​താ​ഗ​ത ത​ട​സം നേ​രി​ട്ടു.

വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പൂ​വാ​ർ പൊലിസും നാ​ട്ടു​കാ​രും ചേ​ർ​ന്നു റോ​ഡി​ൽ വീ​ണ ത​ടി​ക​ളും ലോ​റി​യും നീ​ക്കം ചെ​യ്യു​ക​യും ഗ​താ​ഗ​തം പു​നഃ​സ്ഥാ​പി​ക്കു​ക​യും ചെ​യ്തു.

Tags : Nattuvishesham Districtnews Deepikanews A lorry loaded

Recent News

Corehub Up