x
ad
Fri, 4 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലോകനാളികേര ദിനാചരണം

വെബ് ഡെസ്ക്
Published: September 4, 2026 01:50 AM IST | Updated: September 4, 2026 01:50 AM IST

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ന്നു.

പയ്യാവൂർ പഞ്ചായത്തിൽ

പ​യ്യാ​വൂ​ർ: പ​ഞ്ചാ​യ​ത്ത്, കൃ​ഷി ഭ​വ​ൻ, പ​യ്യാ​വൂ​ർ നാ​ളി​കേ​ര ഫെ​ഡ​റേ​ഷ​ൻ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ​ലോ​ക നാ​ളി​കേ​ര ദി​നാ​ച​ര​ണം ന​ട​ത്തി. പ​ഞ്ചാ​യ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ന്ധു ബെ​ന്നി ഉ​ദ്ഘാ​ട​നം ചെ​യ്തു. നാ​ളി​കേ​ര ഫെ​ഡ​റേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് കു​ഞ്ഞു​മോ​ൻ കു​ഴി​വേ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ഡ​റേ​ഷ​ൻ സെ​ക്ര​ട്ട​റി ജോ​ൺ പൗ​വ​ത്തി​ൽ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷി ഓ​ഫീ​സ​ർ ഡോ. ​ആ​ര്യ പ​ദ്മ​നാ​ഭ​ൻ ക​ർ​ഷ​ക​ർ​ക്ക് ക്ലാ​സെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, വാ​ർ​ഡ് മെം​ബ​ർ​മാ​രാ​യ ജെ​യിം​സ് തു​രു​ത്തേ​ൽ, ജാ​ൻ​സി ഷാ​ജു, ഷീ​ജ തോ​മ​സ്, ജോ​യി പു​ല്ലാ​ട്ട്, തോ​മ​സ് കു​മ്പി​ടി​യാ​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാർത്തികപുരം ജിവിഎച്ച്എസ്എസില്‌

കാ​ർ​ത്തി​ക​പു​രം: ജി​വി​എ​ച്ച്എ​സ്എ​സ് കാ​ർ​ത്തി​ക​പു​രം സ്കൂ​ളി​ലെ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക നാ​ളി​കേ​ര ദി​നാ​ച​ര​ണം ന​ട​ത്തി. ഉ​ദ​യ​ഗി​രി പ​ഞ്ചാ​യ​ത്ത് കൃ​ഷി ഓ​ഫീ​സ​ർ ഡീ​ന സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. തു​ട​ർ​ന്ന് ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്, നാ​ളി​കേ​ര ദി​ന പ്ര​തി​ജ്ഞ, പോ​സ്റ്റ​ർ ര​ച​നാ മ​ത്സ​രം, സ്കൂ​ൾ കാ​മ്പ​സി​ലെ തെ​ങ്ങി​ൻ​ത​ടം വൃ​ത്തി​യാ​ക്ക​ൽ എ​ന്നി​വ ന​ട​ന്നു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ സി. ​വി​ജേ​ഷ്, പ്രി​ൻ​സി​പ്പ​ൽ സൗ​ദാ​മി​നി, പ്ര​ദീ​പ് എ​ബ്ര​ഹാം, ജ​ഗ​ത് മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : World Coconut Day NattuVishasham DistrictNews

Recent News

Corehub Up