വീട്ടുമുറ്റത്തെ ആപ്പിള്ച്ചെടിക്കു മുമ്പില്‍ സുദേവന്.
സുല്‍ത്താന്‍ ബത്തേരി: മുന്തരിയും ഓറഞ്ചും അടക്കമുള്ള പഴവര്‍ഗങ്ങള്‍ വിളയുന്ന വയനാട്ടില്‍ ആപ്പിളും കായ്ക്കും. മീനങ്ങാടി ചൂതുപാറയിലെ കര്ഷകന് പേരാശേരി സുദേവന്റെ കൃഷിയിടത്തിലാണ് ആപ്പിള്‍ വിളഞ്ഞത്.
പരീക്ഷണാടിസ്ഥാനത്തില്‍ വീട്ടുമുറ്റത്ത് നട്ട ആപ്പിള്ച്ചെടിയാണ് കായ്ച്ചത്. രണ്ട് ആപ്പിളാണ് ഇപ്പോഴുണ്ടായത്. ഒന്നര വര്‍ഷം മുമ്പ് കാര്യമ്പാടിയിലെ സ്വകാര്യ നഴ്സറിയില്‍നിന്നാണ് സുദേവന് ആപ്പിള്‍ തൈ വാങ്ങി നട്ടത്. ചാണകവും എല്ലുപൊടിയും മാത്രമാണ് ചെടിക്ക് വളമായി നല്‍കിയത്.
അവക്കാഡോയും ചാമ്പക്കയും വൈവിധ്യമാര്‍ന്ന മാവുകളും പ്ലാവുകളും സുദേവന്റെ കൃഷിയിടത്തില്‍ ഉണ്ട്. കൂടുതല്‍ കര്‍ഷകര്‍ ആപ്പിള്‍ കൃഷിയിലേക്കു കടന്നുവരുമെന്ന് പ്രതീക്ഷയാണ് സുദേവന് പങ്കുവയ്ക്കുന്നത്.
Tags : Nattuvishesham Districtnews Deepikanews Wayanad soil.