x
ad
Mon, 8 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പച്ചപുതച്ചൊരു നാട്...


Published: June 6, 2026 05:23 AM IST | Updated: June 6, 2026 05:23 AM IST

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വൃ​ക്ഷ​ത്തൈ ന​ടീലും വൃ​ക്ഷ​ത്തൈ വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ.​ആ​ര്‍. ല​താ​ദേ​വി ഉ​ദ്ഘാ​ട​നം ചെ​യ്യ

കൊ​ല്ലം: ക​ള​ക്‌ടറേ​റ്റും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ചും വ​ള​പ്പി​ല്‍ വൃ​ക്ഷ​തൈ​ന​ട്ടും ലോ​ക​പ​രി​സ്ഥി​തി​ദി​ന​പ​രി​പാ​ടി​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കി ക​ള​ക്‌ടര്‍ ആ​നി ജൂ​ല തോ​മ​സ്. സി​വി​ല്‍ സ്റ്റേ​ഷ​ന്‍ പ​രി​സ​രം കൂ​ടു​ത​ല്‍ മ​നോ​ഹ​ര​വും വൃ​ത്തി​യു​ള്ള​തു​മാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്ക് കൂ​ടി​യാ​ണ് തു​ട​ക്ക​മാ​യ​ത്. സി​വി​ല്‍​സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​ള്ള കാ​ലാ​വ​ധി​ പി​ന്നി​ട്ട വാ​ഹ​ന​ങ്ങ​ള്‍ നീ​ക്കം​ചെ​യ്യും.
അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കും. മാ​ലി​ന്യം​തള്ളുന്ന​വ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്കും. പ്ര​കൃ​തി​യെ സ്‌​നേ​ഹി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യേ​ണ്ട​ത് സാ​മൂ​ഹി​ക​ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണെ​ന്ന് മാ​ങ്കോ​സ്റ്റി​ന്‍ തൈ​ന​ട്ട് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്ക​വേ ക​ള​ക്‌ടര്‍ ഓ​ര്‍​മി​പ്പി​ച്ചു.

രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍

ശാ​സ്താം​കോ​ട്ട രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റർ‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ളി​ല്‍ സം​ഘ​ടി​പ്പി​ച്ച വി​പു​ല​മാ​യ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം വി​ദ്യാ​ര്‍​ഥി​ക​ളി​ലും ര​ക്ഷി​താ​ക്ക​ളി​ലും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ സ​ന്ദേ​ശം ശ​ക്ത​മാ​യി പ​ക​ര്‍​ന്നു. സ്‌​കൂ​ള്‍​പി​ടി​എ പ്ര​സി​ഡ​ന്‍റ് ഗി​രി​കു​മാ​ര്‍ വി​ളം​ബ​ര​റാ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ​രി​സ്ഥി​തി​ദി​നാ​ഘോ​ഷം ഉ​ല്ലാ​സ് കോ​വൂ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​കൂ​ള്‍ ഡ​യ​റ​ക്ട​ര്‍ ഫാ.​ഡോ.ജി. ​ഏ​ബ്ര​ഹാം ത​ലോ​ത്തി​ല്‍ മു​ഖ്യ​സ​ന്ദേ​ശം ന​ല്‍​കി.​കൊ​ല്ലം അ​സി​സ്റ്റ​ന്‍റ് ഫോ​റ​സ്റ്റ് ക​ണ്‍​സ​ര്‍​വേ​റ്റ​ര്‍​ കോ​ശി ജോ​ണ്‍ പ്ര​സം​ഗി​ച്ചു.

കെ​എം​എം​എ​ൽ ‌

ച​വ​റ : ലോ​ക പ​രി​സ്ഥി​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി കെ​എം​എം​എ​ല്ലി​ല്‍ മി​ന​റ​ല്‍ സെ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റി​ലും ടൈ​റ്റാ​നി​യം പി​ഗ്മ​ന്‍റ് യൂ​ണി​റ്റി​ലും പ​രി​സ്ഥി​തി ദി​ന സ​മ്മേ​ള​നം ന​ട​ത്തി. മി​ന​റ​ല്‍ സെ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റി​ല്‍ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ര്‍​ഡ് കോ​ല്ലം ജി​ല്ലാ എ​ന്‍​വയോ​ണ്‍​മ​ന്‍റ​ല്‍ എ​ൻ​ജി​നി​യ​ര്‍ റേ​ച്ച​ല്‍ തോ​മ​സ് ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു.

പ​രി​സ​ര​ത്തെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യും ജീ​വ​ന​ക്കാ​ര്‍​ക്കാ​യും ന​ട​ത്തി​യ പ​രി​സ്ഥി​തി ക്വി​സ് മ​ത്സ​ര​ത്തി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണ​വും ന​ട​ന്നു. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന അ​സി​സ്റ്റ​ന്‍റ് ക​മാ​ണ്ട​ന്‍റ് കൃ​ണാ​ള്‍, ബിജിഎം ​ഗ​വ​. കോ​ള​ജ് പ്രി​ന്‍​സി​പ്പൽ ആ​ർ.​ജോ​ളി​ബോ​സ്, കൊ​ല്ലം ശി​ശു​ക്ഷേ​മ സ​മി​തി കോ​ർഡി​നേ​ഷ​ന്‍ ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ മോ​ഹ​ന്‍, ബി ​ജിഎം ​ഗ​വ​. കോ​ള​ജ് എ​ന്‍ എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ഡോ. ​ഗോ​പ​കു​മാ​ര്‍,

കെഎംഎംഎ​ല്‍ ഫാ​ക്‌ടറി മാ​നേ​ജ​റും ടി​പി യൂ​ണി​റ്റ് ത​ല​വ​നു​മാ​യ പി.​കെ മ​ണി​ക്കു​ട്ട​ന്‍, എം​എ​സ് യൂ​ണി​റ്റ് ത​ല​വ​ന്‍ എം.​യു. വി​ജ​യ​കു​മാ​ര്‍, ടി​എ​സ്പി യൂ​ണി​റ്റ് ത​ല​വ​ന്‍ റോ​ബി ഇ​ടി​ക്കു​ള, ഉ​ദ്യോ​ഗ​സ്ഥ​രാ​യ ടി. ​കാ​ര്‍​ത്തി​കേ​യ​ന്‍, എം.​സ​ഹി​ല്‍ , ബി.പ്ര​തീ​പ്കു​മാ​ര്‍ , എ.​എം. സി​യാ​ദ്,ആ​ന്‍റ​ണി എ​ഡ്വേ​ര്‍​ഡ്, സി.​പി. ഹ​രി​ ലാ​ല്‍, ടി​പി​ യൂ​ണി​റ്റി​ലെ യൂ​ണി​യ​ന്‍ നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ്

കൊ​ല്ലം: ത​ങ്ക​ശേ​രി ഇ​ൻ​ഫ​ന്‍റ് ജീ​സ​സ് ആം​ഗ്ലോ-​ഇ​ൻ​ഡ്യ​ൻ ഹ​യ​ർ സെ​ക്ക​ണ്ട​റി സ്കൂ​ളി​ൽ ലോ​ക പ​രി​സ്ഥി​തി ദി​നം ആ​ച​രി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഫാ. ഡോ. ​ സി​ൽ​വി ആ​ന്‍റണി നേ​തൃ​ത്വം ന​ൽ​കി. ഔ​ഷ​ധ സ​സ്യ​ങ്ങ​ളു​ടെ തോ​ട്ടം (ഹെ​ർ​ബ​ൽ ഗാ​ർ​ഡ​ൻ) ഉ​ദ്ഘാ​ട​നം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​മ​നോ​ജ് ആ​ന്‍റ​ണി നി​ർ​വ​ഹി​ച്ചു.

കു​ട്ടി​ക​ൾ ഡെ​പ്യൂ​ട്ടി മേ​യ​ർ ഉ​ദ​യാ സു​കു​മാ​ര​നെ സ​ന്ദ​ർ​ശി​ച്ച് വൃ​ക്ഷത്തൈ​ക​ൾ ന​ൽ​കി. ജൂ​ണിയ​ർ പ്രി​ൻ​സി​പ്പ​ൽ ഡോ​ണാ ജോ​യി, വൈ​സ് പ്രി​ൻ​സി​ പ്പ​ൽ ബി​നു റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഉ​ളി​യ​ക്കോ​വി​ൽ സെ​ന്‍റ് മേ​രീ​സ്

കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ൽ സെ​ന്‍റ് മേ​രീ​സ് പ​ബ്ലി​ക് സ്‌​കൂ​ളി​ൽ പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം വാ​ർ​ഡ് കൗ​ൺ​സി​ല​ർ സ​ന്ധ്യ സ​ജീ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ചെ​യ​ർ​മാ​ൻ ഡോ. ​ഡി.​പൊ​ന്ന​ച്ച​ൻ, അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ലീ​ലാ​മ്മ പൊ​ന്ന​ച്ച​ൻ, പ്രി​ൻ​സി​പ്പ​ൽ മ​ഞ്ജു രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

വാ​ള​ത്തും​ഗ​ൽ സ്‌​കൂ​ൾ

കൊ​ല്ലം: മാ​സ് ആ​ർ​ട്സ് സൊ​സൈ​റ്റി, ഒ.എ​ൻ.വി ​മ​ല​യാ​ള പ​ഠ​ന​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ വാ​ള​ത്തും​ഗ​ൽ വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻഡറി സ്‌​കൂ​ളി​ൽ (ഗേ​ൾ​സ്) പ​രി​സ്ഥി​തി ദി​നാ​ഘോ​ഷം ന​ട​ത്തി. സ്‌​കൂ​ൾ പ​രി​സ​ര​ത്ത് വൃ​ക്ഷ തൈ​ക​ൾ ന​ട്ട ശേ​ഷം പ്ര​കൃ​തി​യി​ൽ മ​നു​ഷ്യ​ന്‍റെ അ​തി​ജീ​വ​നം എ​ന്ന സെ​മി​നാ​ർ സ്പേ​ാർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റ് എ​ക്സ് ഏ​ണ​സ്റ്റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഒ​എ​ൻ​വി മ​ല​യാ​ള പ​ഠ​ന കേ​ന്ദ്രം സെ​ക്ര​ട്ട​റി എച്ച്. ഷാ​ന​വാ​സ് വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. എ.​റ​ഷീ​ദ്, സ്കൂ​ൾ പ്രി​ൻ​സി​പ്പൽ ജി​ഷ ,സ്‌​കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ് ശോ​ഭ എ​ന്നി​വ​ർ​പ്ര​സം​ഗി​ച്ചു.

ചാ​രും​മൂ​ട് സെ​ന്‍റ് ജോ​സ​ഫ്സ്

പു​ന​ലൂ​ർ: പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ചാ​രും​മൂ​ട് സെ​ന്‍റ് ജോ​സ​ഫ്സ് ഐ​ടി​ഐ​യി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​ല വൃ​ക്ഷ തൈ ​ന​ട്ടു. വൈ​സ് പ്രി​ൻ​സി​പ്പ​ൽ വി​ജ​യ​ച​ന്ദ്ര​ൻ ഉ​ണ്ണി​ത്താ​ൻ, ഗ്രൂ​പ്പ് ഇ​ൻ​സ്റ്റ​ക്ട​ർ സു​മ രാ​ജേ​ന്ദ്ര​ൻ, അ​ബ​ക്ക​സ് ഡ​യ​റ​ക്ട​ർ പ്രി​യ​ങ്ക, ബി​ജി​കു​മാ​ർ, അ​ശ്വ​തി ഐ ​ടി ഐ ​യി​ലെ ട്രെ​യി​നി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ആ​യു​ർ: മ​ല​ങ്ക​ര കാ​ത്ത​ലി​ക് അ​സോ​സി​യേ​ഷ​ൻ ആ​യൂ​ർ വൈ​ദി​ക ജി​ല്ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​സ്ഥി​തി ദി​നാ​ച​ര​ണം ന​ട​ത്തി. ആ​യൂ​ർ ചെ​റു​പു​ഷ്പ​സെ​ട്ര​ൽ സ്‌​കൂ​ളി​ൽ വാ​ർ​ഡ് മെ​മ്പ​ർ ജ്യോ​തി വി​ശ്വ​നാ​ഥ് ഫ​ല​വൃ​ക്ഷ​തൈ​ന​ട്ട് ഉ​ത്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ വി​കാ​രി ഗീ​വ​ർ​ഗീ​സ് നെ​ടി​യ​ത്ത് റ​മ്പാ​ൻ പ​രി​സ്ഥി​തി സ​ന്ദേ​ശം ന​ൽ​കി. ഫാ .​അ​രു​ൺ ഏ​റ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് ക​ള​പ്പു​ര​യ്ക്ക​ൽ , ജി​ല്ലാ സെ​ക്ര​ട്ട​റി രാ​ജീ​വ് കോ​ശി, ട്ര​ഷ​റാ​ർ ഐ​സ​ക്ക്, ശാ​മു​വ​ൽ പ​ണ​യി​ൽ ,റീ​ന ക​ള​പ്പി​ല, മ​ത്താ​യി കു​ട്ടി, ലാ​ലു വ​ർ​ഗീ​സ്, എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

 

Tags : Local News Nattuvishesham Kollam

Recent News

Corehub Up