x
ad
Tue, 7 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നേ​രേ​ക്ക​ട​വ്- മാ​ക്കേ​ക്ക​ട​വ് പാ​ലം നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു


Published: July 7, 2026 01:44 AM IST | Updated: July 7, 2026 01:44 AM IST

വൈ​ക്കം: നേ​രേ​ക്ക​ട​വ് - മാ​ക്കേ​ക​ട​വ് പാ​ലം പ​ണി​യു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കെ. ​ബി​നി​മോ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ യോ​ഗം ചേ​ർ​ന്നു.

പാ​ല​ത്തി​ന്‍റെ സ​മീ​പ റോ​ഡ് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നെ​സം​ബ​ന്ധി​ച്ചും നേ​രേ​ക്ക​ട​വു മു​ത​ൽ ഉ​ദ​യ​നാ​പു​രം വ​രെ​യു​ള്ള 2.5 കി​ലോ​മീ​റ്റ​ർ റോ​ഡി​ൻ​ന്‍റെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള കാ​ര്യ​ങ്ങ​ളും ച​ർ​ച്ച​ചെ​യ്ത് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത്വ​രി​ത​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് ജി​ല്ലാ​ഭ​ര​ണ​കൂ​ടം, പൊ​തു​മ​രാ​മ​ത്തു വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ, ക​രാ​റു​കാ​ർ എ​ന്നി​വ​രു​ടേ​യും യോ​ഗം വി​ളി​ച്ചു ചേ​ർ​ത്ത​ത്.

മ​ഴ​ക്കാ​ല​മാ​യ​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​പ്പെ​ടു​ന്ന​താ​യി ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. പാ​ല​ത്തി​ൽ​നി​ന്നു ഉ​ദ​യ​നാ​പു​രം വ​രെ​യു​ള്ള 2.5 കി​ലോ​മീ​റ്റ​ർ റോ​ഡ് വീ​തി​കു​റ​ഞ്ഞ​താ​ണ്.റോ​ഡി​ൽ കാ​ല​പ്പ​ഴ​ക്ക​ത്താ​ൽ ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​യ ക​ലു​ങ്കു​ക​ൾ, അ​പ​ക​ട​ക​ര​മാ​യ വ​ള​വു​ക​ൾ, റോ​ഡി​നോ​ട് ചേ​ർ​ന്ന് നാ​ട്ട്തോ​ട് എ​ന്നി​വ​യു​ണ്ട്. താ​ഴ്‌​ന്ന് കി​ട​ക്കു​ന്ന റോ​ഡി​ൽ കാ​യ​ലി​ലെ വേ​ലി​യേ​റ്റ സ​മ​യ​ത്ത് വെ​ള്ളം ക​യ​റു​ന്നു​ണ്ട്.

വീ​തി​കു​റ​ഞ്ഞ കു​ണ്ടും കു​ഴി​യു​മാ​യി പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന റോ​ഡും അ​പ​ക​ട​നി​ല​യി​ലാ​യ ക​ലു​ങ്കു​ക​ളും കു​റ്റ​മ​റ്റ​രീ​തി​യി​ൽ പു​ന​ർ​നി​ർ​മി​ച്ചാ​ൽ മാ​ത്ര​മേ പാ​ല​ത്തി​ലൂ​ടെ ഭാ​ര​വ​ണ്ടി​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​നാ​കു​ക​യു​ള്ളു.
കൂ​ടു​ത​ൽ തൊ​ഴി​ലാ​ളി​ക​ളെ നി​യോ​ഗി​ച്ച് പ​ര​മാ​വ​ധി വേ​ഗ​ത്തി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കാ​ൻ എം​എ​ൽ​എ ക​രാ​റു​കാ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി.

ബ​ജ​റ്റി​ൽ മാ​റ്റി​വെ​ച്ച 20 ശ​ത​മാ​നം പ്രൊ​വി​ഷ​ൻ തു​ക ഉ​പ​യോ​ഗി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ഭ​ര​ണാ​നു​മ​തി അ​ടി​യ​ന്തി​ര​മാ​യി നേ​ടി​യെ​ടു​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.റോ​ഡി​ന്‍റെ അ​ലൈ​ൻ​മെ​ന്‍റി​ൽ വ്യ​ക്ത​ത വ​രു​ത്തി സ​ർ​വേ ന​ട​ത്തി പു​റ​മ്പോ​ക്ക് ഭൂ​മി ക​ണ്ടെ​ത്തി​യും ആ​വ​ശ്യ​മാ​യ ഭൂ​മി ഏ​റ്റെ​ടു​ത്തും റോ​ഡി​ന്‍റെ വീ​തി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു.

Tags : nattu vishesham meeting was held Collectorate

Recent News

Corehub Up