x
ad
Fri, 28 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോട്ടയം അതിരൂപതയ്ക്കും ക്‌നാനായ സമുദായത്തിനും അഭിമാനനിമിഷം

വെബ് ഡെസ്ക്
Published: August 28, 2026 12:25 AM IST | Updated: August 28, 2026 12:25 AM IST

കോ​ട്ട​യം അ​തി​രൂ​പ​ത​യു​ടെ സ​ഹാ​യ​മെ​ത്രാ​നാ​യി നി​യോ​ഗി​ക്ക​പ്പെ​ട്ട മോൺ. തോ​മ​സ് ആ​നി​മൂ​ട്ടി​ൽ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ‌മാ​ത്യു മൂ​ല​ക്കാ​ട്ടി​നും അ​തി​രൂ​പ​ത​യി​ലെ വൈ​ദി​ക, അ​ല്മാ​യ പ്ര​തി​നി​ധി​ക​ൾ

കോ​ട്ട​യം: നാ​ലാം നൂ​റ്റാ​ണ്ടു മു​ത​ല്‍ കേ​ര​ള​ക്ക​ര​യി​ല്‍ നി​ല​നി​ല്‍​കു​ന്ന ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​പ​ര​മാ​യ തു​ട​ര്‍​ച്ച​യ്ക്കും സ​ഭാ സ്‌​നേ​ഹ​ത്തി​നു​മു​ള്ള അം​ഗീ​കാ​ര​മാ​ണു പു​തി​യ സ​ഹാ​യ​മെ​ത്രാ​ന്‍ പ​ദ​വി. 115 വ​ര്‍​ഷം പി​ന്നി​ടു​ന്ന കോ​ട്ട​യം ക്‌​നാ​നാ​യ അ​തി​രൂ​പ​ത​യ്ക്കു നാ​ളി​തു​വ​രെ ഏ​ഴു മെ​ത്രാ​ന്‍​മാ​രെ​യാ​ണ് ഇ​ട​യ​ന്‍​മാ​രാ​യി ല​ഭി​ച്ച​ത്. ഒ​രു അ​തി​രൂ​പ​ത​യു​ടെ കീ​ഴി​ല്‍ ലോ​ക​മെ​മ്പാ​ടും പ​ട​ര്‍​ന്നു പ​ന്ത​ലി​ച്ചു നൂ​റു​മേ​നി വി​ള​വു കൊ​യ്യു​ന്ന ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​നു സീ​റോമ​ല​ബാ​ര്‍​ സ​ഭ ന​ല്‍​കി​യ ആ​ദ​ര​വാ​ണ് അ​തി​രൂ​പ​ത​യു​ടെ പ്രോ-​പ്രോ​ട്ടോ സി​ഞ്ചെ​ല്ലൂ​സാ​യ മോ​ണ്‍. തോ​മ​സ് ആ​നി​മൂ​ട്ടി​ലി​ന്‍റെ മേ​ല്‍​പ​ട്ട ശു​ശ്രൂ​ഷാ പ​ദ​വി.

മ​ധ്യ​പൂ​ര്‍​വ ദേ​ശ​ത്തു​നി​ന്നു വ്യാ​പാ​രി​യാ​യ ക്‌​നാ​യി തൊ​മ്മ​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ര്‍​ഹാ​യി​ലെ മാ​ര്‍ യൗ​സേ​പ്പും ഏ​താ​നും വൈ​ദി​ക​രും ഡീ​ക്ക​ന്‍​മാ​രും 72 കു​ടും​ബ​ങ്ങ​ളും എ​ഡി 345ല്‍ ​കേ​ര​ള​ത്തി​ല്‍ കു​ടി​യേ​റി പാ​ര്‍​ത്ത​തോ​ടെ​യാ​ണ് ക്‌​നാ​നാ​യ സ​മു​ദാ​യം രൂ​പ​പ്പെ​ട്ട​ത്. ഭാ​ര​ത​ത്തി​ലെ മാ​ര്‍​ത്തോ​മ ന​സ്രാ​ണി​സ​മൂ​ഹ​വു​മാ​യി ചേ​ര്‍​ന്നു വ​ള​ര്‍​ന്ന ഈ ​സ​മൂ​ഹ​ത്തി​നു മാ​ത്ര​മാ​യി 1911ല്‍ ​വി​കാ​രി​യ​ത്ത് സ്ഥാ​പി​ക്ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ക്‌​നാ​നാ​യ സ​മൂ​ഹം പ്ര​ത്യേ​ക സ​ഭാ സ​മൂ​ഹ​മാ​യ​ത്.

1923ല്‍ ​സീ​റോമ​ല​ബാ​ര്‍ ഹ​യ​രാ​ര്‍​ക്കി രൂ​പ​പ്പെ​ട്ട​പ്പോ​ള്‍ കോ​ട്ട​യം രൂ​പ​ത​യു​മാ​യി. മാ​ര്‍​ത്തോ​മ പാ​ര​മ്പ​ര്യം പേ​റു​ന്ന പൗ​ര​സ്ത്യ സു​റി​യാ​നി സ​ഭ​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു കു​ടി​യേ​റി​യ ക്‌​നാ​നാ​യ സ​മൂ​ഹം ത​ങ്ങ​ളു​ടെ സു​റി​യാ​നി പാ​ര​മ്പ​ര്യ​ങ്ങ​ളെ​യും ക​ല്‍​ദാ​യ ആ​രാ​ധ​നക്ര​മ​ത്തെ​യും മു​റു​കെ​പ്പി​ടി​ച്ച് ഭാ​ര​ത​ത്തി​ലെ മാ​ര്‍​തോ​മ ക്രൈ​സ്ത​വ​സ​മൂ​ഹ​ത്തി​ന് ഊ​ര്‍​ജം പ​ക​ര്‍​ന്നു നി​ല​നി​ല്‍​ക്കു​ന്ന​തി​നൊ​പ്പം ക്‌​നാ​നാ​യ സ​ഭ​യും ക്‌​നാ​നാ​യ ജനതയും ലോ​ക​മെ​മ്പാ​ടും വ്യാ​പി​ച്ച് ത​നി​മ​യി​ലും ഒ​രു​മ​യി​ലും സ​ഭാസ്‌​നേ​ഹ​ത്തി​ലും അ​ടി​യു​റ​ച്ചു ക​ഴി​യു​ന്നു.

തെ​ക്കും​ഭാ​ഗ ജ​ന​ത്തി​നു​വേ​ണ്ടി കോ​ട്ട​യം രൂ​പ​ത 1911ല്‍ ​സ്ഥാ​പി​ത​മാ​യ​പ്പോ​ള്‍ നി​യ​മി​ത​നാ​യ മാ​ര്‍ മാ​ത്യു മാ​ക്കീ​ല്‍ മെ​ത്രാ​ന്‍റെ പി​ന്‍​ഗാ​മി​ക​ളാ​യി, മാ​ര്‍ അ​ല​ക്‌​സാ​ണ്ട​ര്‍ ചൂ​ള​പ്പ​റ​മ്പി​ല്‍, മാ​ര്‍ തോ​മ​സ് ത​റ​യി​ല്‍, മാ​ര്‍ കു​ര്യാ​ക്കോ​സ് കു​ന്ന​ശേ​രി എ​ന്നി​ങ്ങ​നെ മൂന്നു​ മെ​ത്രാ​ന്മാ​ര്‍ അ​ഭി​ഷി​ക്ത​രാ​യി. അ​തി​രൂ​പ​ത​യാ​യി ഉ​യ​ര്‍​ത്തി​യ​പ്പോ​ള്‍ ആ​ദ്യ ആ​ര്‍​ച്ച്ബി​ഷ​പ്പാ​യ​ത് മാ​ര്‍ കു​ന്ന​ശേ​രി​യാ​ണ്.

മാ​ര്‍ മാ​ത്യു മൂ​ല​ക്കാ​ട്ട് മെ​ത്രാ​പ്പോ​ലീ​ത്ത​യാ​ണ് ഇ​പ്പോ​ള്‍ കോ​ട്ട​യം ആ​ര്‍​ച്ച്ബി​ഷ​പ്. സ​ഹാ​യ​മെ​ത്രാ​ന്മാ​രാ​യി മാ​ര്‍ ജോ​സ​ഫ് പ​ണ്ടാ​ര​ശേ​രി​യി​ലും ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേമും മാ​ര്‍ മൂ​ല​ക്കാ​ട്ടി​നൊ​പ്പം അ​ജ​ഗ​ണ​ങ്ങ​ളെ ന​യി​ക്കു​ന്നു. ക്‌​നാ​നാ​യ സ​മൂ​ഹ​ത്തി​ലെ സീ​റോമ​ല​ങ്ക​ര വി​ഭാ​ഗ​ത്തി​നു​വേ​ണ്ടി​യു​ള്ള പ്ര​ത്യേ​ക ശു​ശ്രൂ​ഷ​യാ​ണ് ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ അ​പ്രേ​മി​നു​ള്ള​ത്.

1943 മു​ത​ല്‍ വ​ട​ക്കേ മ​ല​ബാ​റി​ലേ​ക്കും ദ​ക്ഷി​ണ കാ​ന​റ​യി​ലേ​ക്കും കു​ടി​യേ​റി​യ ക്‌​നാ​നാ​യ​ക്കാ​ര്‍ സാ​മൂ​ഹി​ക വി​ദ്യാ​ഭ്യാ​സ സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ല്‍ നി​ര്‍​ണാ​യ​ക​മാ​യ സ്വാ​ധീ​ന​മാ​ണു ചെ​ലു​ത്തി​യ​ത്. കോ​ട്ട​യം അ​തി​രൂ​പ​ത​യി​ല്‍ ഇ​പ്പോ​ള്‍ 14 ഫൊ​റോ​ന​ക​ളി​ലാ​യി ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളു​ണ്ട്.

Tags : NattuVishesham DistrictNews

Recent News

Corehub Up