പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന വാഹനത്തിന് തീപിടിച്ചപ്പോൾ.
ചേർത്തല: ചേർത്തല-അരൂക്കുറ്റി റോഡിൽ പള്ളിപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ജീപ്പിന് തീപിടിച്ചു. ആർക്കും പരിക്കില്ല. പള്ളിപ്പുറം ആറാം മൈലിനു സമീപം ചൊവ്വാഴ്ച രാവിലെ പത്തരയോടെയാണ് സംഭവം. മുഹമ്മ ചിറയിൽ അനന്ദകിഷോറിന്റെ ഉടമസ്ഥതയിലുള്ള മഹീന്ദ്രകമ്പനിയുടെ ഥാർ ജീപ്പിനാണ് തീപിടിച്ചത്.
എറണാകുളം ഭാഗത്തേക്കു പോയ ജീപ്പിന്റെ മുൻഭാഗത്തുനിന്നും പുക ഉയരുന്നത് കണ്ട് റോഡിന്റെ സൈഡിലേക്ക് മാറ്റിനിർത്തുകയായിരുന്നു. ജീപ്പ് നിർത്തിയതിനു പിന്നാലെ തീ പടർന്നുപിടിക്കുകയായിരുന്നു.
ചേർത്തലയിൽനിന്നും അഗ്നിശമനസേന എത്തി നാട്ടുകാരുടെയും ചേർത്തല പൊലിസിന്റെയും സഹായത്തോടെയാണ് തീയണച്ചത്.
ജീപ്പിന്റെ മുൻഭാഗത്ത് സാരമായ നാശനഷ്ടമുണ്ടായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Tags : NattuVishesham DistrictNews