x
ad
Sun, 27 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ നാ​ഷ​ണ​ൽ ലെ​വ​ൽ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു

വെബ് ഡെസ്ക്
Published: September 27, 2026 03:35 AM IST | Updated: September 27, 2026 03:35 AM IST

വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ സം​ഘ​ടി​പ്പി​ച്ച നാ​ഷ​ണ​ൽ ലെ​വ​ൽ ദ്വി​ദി​ന ശി​ല്പ​ശാ​ല പ്രി​ൻ​സി​പ്പ​ൽ എം.​പി.​ ഇ​ന്ദു​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു.

വ​ട​ക്ക​ഞ്ചേ​രി: വ​ള്ളി​യോ​ട് സെ​ന്‍റ് മേ​രീ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജി​ൽ മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നീ​യ​റിം​ഗ് വി​ഭാ​ഗ​വും ഐ​ഗോ​ൺ മൊ​ബി​ലി​റ്റി പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും സം​യു​ക്ത​മാ​യി ‘ഉ​ദ്യം'​എ​ന്ന പേ​രി​ൽ ര​ണ്ടു ദി​വ​സ​ത്തെ നാ​ഷ​ണ​ൽ ലെ​വ​ൽ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ച്ചു. സെ​ന്‍റ് മേ​രീ​സി​ലെ ഐ​ക്യു​എ​സി യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി. പ്രി​ൻ​സി​പ്പ​ൽ എം.​പി. ഇ​ന്ദു​ക​ല ഉ​ദ്ഘാ​ട​നം ചെ​യ്തു.

പ്രൊ​ഡ​ക്ട് ഡ​വ​ല​പ്‌​മെ​ന്‍റ്, ഡി​സൈ​ൻ തി​ങ്കിം​ഗ്, എ​ഐ അ​ധി​ഷ്ഠി​ത പ്രൊ​ഡ​ക്ട് വി​ഷ്വ​ലൈ​സേ​ഷ​ൻ, ഡി​ജി​റ്റ​ൽ മാ​നു​ഫാ​ക്ച​റിം​ഗ് ടെ​ക്നോ​ള​ജീ​സ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ലാ​യി​രു​ന്നു ശി​ല്പ​ശാ​ല. വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​ശ​യ​ങ്ങ​ളെ പ്രാ​യോ​ഗി​ക ഉ​ത്പ​ന്ന​ങ്ങ​ളാ​ക്കി മാ​റ്റാ​ൻ സ​ഹാ​യി​ക്കു​ന്ന ക്ലാ​സു​ക​ൾ, കേ​സ് സ്റ്റ​ഡി, ത​ത്സ​മ​യ പ്ര​ക​ട​ന​ങ്ങ​ൾ, പ്രാ​ക്ടി​ക്ക​ൽ പ​രി​ശീ​ല​ന​ങ്ങ​ൾ എ​ന്നി​വ വ​ർ​ക്ക്‌​ഷോ​പ്പി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

ഡി​സൈ​ൻ തി​ങ്കിം​ഗ്, ത്രി​ഡി പ്രി​ന്‍റിം​ഗ്, സി​എ​ൻ​സി മെ​ഷി​നിം​ഗ്, ഇ​ൻ​ഡ​സ്ട്രി 4.0, എ​ഐ അ​ധി​ഷ്ഠി​ത സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് വി​ദ​ഗ്ദ​ർ ക്ലാ​സെ​ടു​ത്തു. പോ​ളി​ടെ​ക്നി​ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 20 ആ​ക്ടി​വി​റ്റി പോ​യി​ന്‍റു​ക​ൾ​വ​രെ നേ​ടാ​ൻ സ​ഹാ​യി​ക്കു​ന്ന രീ​തി​യി​ലാ​ണ് ഈ ​പ​രി​ശീ​ല​ന പ​രി​പാ​ടി ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. നാ​ഷ​ണ​ൽ ലെ​വ​ൽ വ​ർ​ക്ക്ഷോ​പ്പി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു.

Tags : NattuVishesham DistrictNews

Recent News

Corehub Up