ഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്യുന്നു.
തിരുവമ്പാടി: പഞ്ചായത്ത് കേരളോത്സവം 2026ന്റെ പ്രചാരണാർഥം വർണാഭമായ വിളംബര ജാഥ സംഘടിപ്പിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടന്ന ജാഥ പഞ്ചായത്ത് പ്രസിഡന്റ് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഫിറോസ് ഖാൻ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മനോജ് വാഴെപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, പഞ്ചായത്ത് സെക്രട്ടറി ശരത് ലാൽ, അസിസ്റ്റന്റ് സെക്രട്ടറി ബൈജു തോമസ് എന്നിവർ പ്രസംഗിച്ചു.ജനപ്രതിനിധികളായ ജോഷി പുല്ലുകാട്ട്, ബിജു എണ്ണാർമണ്ണിൽ, സോണി മണ്ഡപത്തിൽ, ജയപ്രസാദ്, മറിയാമ്മ ബാബു, സ്മിത ബാബു, സജ്ന മുഹമ്മദാലി, പ്രീതി രാജീവ്, കെ.ബി. റിനി തുടങ്ങിയവർ ജാഥയിൽ പങ്കെടുത്തു.
Tags :