കുളത്തോട്ടുമല പിഡബ്ല്യൂഡി ഗസ്റ്റ് ഗൗസിൽ എം.ആർ. ബൈജു എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിൽനിന്ന്.
കാട്ടാക്കട: കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന വാവുബലിക്കു വേണ്ടുന്ന ക്രമീകരണങ്ങൾ ഒരുക്കുന്നതിനായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥ മേധാവികളുടെ യോഗം കുളത്തോട്ടുമല പിഡബ്ല്യൂഡി ഗസ്റ്റ് ഗൗസിൽ ചേർന്നു.
എം.ആർ. ബൈജു എംഎൽഎ അധ്യക്ഷനായി. വിളപ്പിൽ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ, തഹസീൽദാർ ജീന എം. തോമസ്, കാട്ടാക്കട ഡിവൈഎസ്പി ജി. ബിനു തുടങ്ങി വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ പങ്കെടുത്തു.
കാട്ടാക്കട നിയോജക മണ്ഡലത്തിലെ ചെറുപ്പാറ മഹാവിഷ്ണു ക്ഷേത്രം, കുണ്ടമൺകടവ് ദേവീക്ഷേത്രം, കാഞ്ഞിരംവിള ഗണപതി ക്ഷേത്രം, ചെമ്പനാകോട് ശ്രീ ഹനുമാൻ ക്ഷേത്രം, കുഴയ്ക്കാട് ദേവീക്ഷേത്രം, കുറ്റിക്കാട് ശാസ്ത ക്ഷേത്രം, അരുവിക്കര ശ്രീധർമശാസ്താക്ഷേത്രം എന്നീ ബലിക്കടവുകളിലെ ക്രമീകരണങ്ങൾ യോഗം വിലയിരുത്തി.
ഗതാഗത സൗകര്യം, വൈദ്യുതി ബന്ധം ക്രമീകരിക്കൽ, അരുവിക്കര ബലിക്കടവിലെ നീരൊഴുക്ക് ക്രമീകരണം എന്നിവയ്ക്ക് നിർദേശം നൽകി. ഫയർഫോഴ്സ്, എക്സൈസ്, മെഡിക്കൽ സംഘം എന്നിവയുടെ മുഴുവൻ സമയ സേവനവും ഉറപ്പാക്കി. ബലിക്കടവിന്റെ സമീപപ്രദേശങ്ങളിൽ ഫുഡ് സേഫ്റ്റിയുടെ കർശന പരിശോധ നടത്താനും എൽഎൽഎ നിർദേശം നൽകി.
Tags : review meeting Karkadaka Vavu Bali