വൈക്കം: വൈക്കം ചേരിൻചുവട് - മുരിയൻ കുളങ്ങര റോഡിൽ കവരപ്പാടി നടയ്ക്കു സമീപം രൂപപ്പെട്ട വൻകുഴി ഇരുചക്ര വാഹനയാത്രികരെ അപകടപ്പെടുത്തുന്നു.
രാത്രികാലങ്ങളിൽ മഴ കനത്തു പെയ്യുമ്പോൾ വെള്ളം നിറഞ്ഞ് ആഴമേറിയ വൻ കുഴിയറിയാതെ സ്ത്രീകളടക്കമുള്ള ഇരുചക്ര വാഹനയാത്രികർ വീണ് പരിക്കേൽക്കുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസവും കുഴിയിൽ ഇരുചക്രവാഹനം ചാടിയതിനെത്തുടർന്ന് നിയന്ത്രണംവിട്ട വാഹനം മറിഞ്ഞ് യുവതിക്ക് പരിക്കേറ്റിരുന്നു. തിരക്കേറിയ റോഡിലെ വൻകുഴി മൂടി യാത്ര സുരക്ഷിതമാക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Tags : nattu vishesham sinkhole has dangerous