x
ad
Wed, 24 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ണ്ണീ​ർ​പൂ​ക്ക​ൾ ഏ​റ്റു​വാ​ങ്ങി റി​ഹാ​ന കാ​ത​റി​ൻ യാ​ത്ര​യാ​യി


Published: June 24, 2026 06:45 AM IST | Updated: June 24, 2026 06:45 AM IST

കാ​ക്ക​നാ​ട്: അ​ശാ​സ്ത്രീ​യ​മാ​യ റോ​ഡു നി​ർ​മാ​ണം മൂ​ലം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​ര​ണ​മ​ട​ഞ്ഞ 12 വ​യ​സു​കാ​രി റി​ഹാ​ന കാ​ത​റി​ൻ പ്രി​യ​പ്പെ​ട്ട​വ​രു​ടെ അ​ന്ത്യോ​പ​ചാ​രം ഏ​റ്റു​വാ​ങ്ങി നി​ത്യ​ത​യി​ലേ​ക്ക് മ​ട​ങ്ങി.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 11 മു​ത​ൽ കാ​ക്ക​നാ​ട് മാ​വേ​ലി​പു​ര​ത്തെ ഗു​ഡ് എ​ർ​ത്ത് ഹ്യൂ​സ് ഫ്ളാ​റ്റി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വ​ച്ച മൃ​ത​ദേ​ഹം ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ എ​റ​ണാ​കു​ളം ബ​സ​ലി​ക്ക പ​ള്ളി​യി​ൽ സം​സ്ക​രി​ച്ചു.

നാ​നാ​തു​റ​യി​ലു​ള്ള നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കു​ഞ്ഞു കാ​ത​റി​ന് വി​ട​ചൊ​ല്ലാ​ൻ ഫ്ലാ​റ്റി​ൽ എ​ത്തി​യി​രു​ന്നു ഹൈ​ബി ഈ​ഡ​ൻ എം​പി, മു​ൻ മ​ന്ത്രി പി.​ രാ​ജീ​വ് എ​ന്നി​വ​ർ കാ​ക്ക​നാ​ട്ടെ ഫ്ലാ​റ്റി​ൽ എ​ത്തി ആ​ദ​രാ​ഞ്ജ​ലി​ക​ള​ർ​പ്പി​ച്ചു.

Tags : nattu vishesham Rihanna visits Catherine

Recent News

Corehub Up